വിദേശികള്‍ രാജ്യത്ത് തങ്ങേണ്ട  കാലപരിധി നിശ്ചയിട്ടില്ളെന്ന് തൊഴില്‍ മന്ത്രാലയം

ജിദ്ദ: സൗദിയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ രാജ്യത്ത് തങ്ങേണ്ട കാലപരിധിയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ളെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തൊഴില്‍ മന്ത്രാലയം പൊതുസമൂഹത്തിന്‍െറ അഭിപ്രായമാരായാന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കരട് രേഖമാത്രമാണെന്നും സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍ വ്യക്തമാക്കി.
 ‘വേതനവും സൗദിയില്‍ തങ്ങിയ കാലാവധിയും അനുസരിച്ച് നിതാഖാതില്‍ വിദേശികളുടെ ഗ്രേഡ് മാറ്റം’ എന്ന വിഷയം മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പൊതുസമൂഹത്തിന്‍െറ ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്‍െറ ‘മഅന്‍ നുഹ്സിന്‍’ എന്ന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും കാര്യങ്ങള്‍ നിയമമാവുന്നതിന് മുമ്പ് പൊതു ചര്‍ച്ചക്ക് വിധേയമാക്കുകയെന്ന പ്രക്രിയയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. 
തൊഴില്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന വിവിധ കമ്മിറ്റികളില്‍ നിന്നും ഇതര വിഭാഗങ്ങളില്‍നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത കരട് മന്ത്രാലയം പിന്‍വിലിച്ചിരുന്നു. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടി ആലോചിച്ച് ആവശ്യമെങ്കില്‍ പിന്നീട് വീണ്ടും പുതിയ കരട് സമര്‍പ്പിക്കും. തൊഴില്‍ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഇത്തരം കടര് നിര്‍ദ്ദേശങ്ങള്‍ നിയമങ്ങളായെന്ന രീതിയല്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ഇത്തരം വിഷയങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തണമെന്നും എല്ലാ മാധ്യമങ്ങളോടും സഹമന്ത്രി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.