ഈജിപ്തിന് ഹൃദയത്തില്‍ പ്രത്യേക സ്ഥാനം  -സല്‍മാന്‍ രാജാവ്

റിയാദ്: നൈല്‍ നദിയുടെ നാടും സംസ്കാരങ്ങളുടെ കളിത്തൊട്ടിലുമായ ഈജിപ്തിന് തന്‍െറ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണുള്ളതെന്ന് സല്‍മാന്‍ രാജാവ്. അഞ്ചു ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം ഈജിപ്ത് പ്രസിഡന്‍റ് സീസിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. ഈജിപ്തുമായുള്ള തന്ത്രപ്രധാന ബന്ധം സൗദി അങ്ങേയറ്റം വിലമതിക്കുന്നുവെന്നും അറബ്, മുസ്ലിം ലോകത്ത് വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റതിന് ശേഷം ആദ്യമായാണ് സല്‍മാന്‍ രാജാവ് ഈജിപ്ത് സന്ദര്‍ശിക്കുന്നത്. വന്‍ സ്വീകരണമാണ് സീസിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിനും സംഘത്തിനും ഈജിപ്തില്‍ ലഭിച്ചത്. 
ലോകപ്രശസ്തമായ അല്‍അസ്ഹര്‍ സര്‍വകലാശാല സന്ദര്‍ശിച്ച രാജാവ് അസ്ഹര്‍ പള്ളിയില്‍ നമസ്കരിച്ചു. പള്ളിയുടെ അറ്റകുറ്റപ്പണികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. 
സൗദിയുടെ സാമ്പത്തിക സഹായത്തോടെയാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഇസ്ലാമിക സമൂഹത്തിന് അല്‍അസ്ഹര്‍ സര്‍വകലാശാല നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. സര്‍വകലാശാല മേധാവി ഡോ. അഹ്മദ് അല്‍ത്വയ്യിബുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നിരവധി മന്ത്രിമാരുടെ അകമ്പടിയോടെയാണ് സല്‍മാന്‍ രാജാവ് ഈജിപ്തിലത്തെിയിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യ, രാഷ്ട്രീയ, സൗഹൃദ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ കരാറുകള്‍ രാഷ്ട്ര നേതാക്കള്‍ ഒപ്പുവെച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.