സെല്‍ഫിയെടുത്തും സല്ലപിച്ചും  വനിതകള്‍ പ്രധാനമന്ത്രിയെ വരവേറ്റു 

റിയാദ്: സെല്‍ഫിയെടുത്തും കൈകൊട്ടിയും സല്ലപിച്ചും അവര്‍ പ്രധാനമന്ത്രിയെ വരവേറ്റു. ചോദ്യങ്ങള്‍ ചോദിച്ചും മോദിയെ നേരിട്ട് കണ്ടതിലുള്ള സന്തോഷം പ്രകടിപ്പിച്ചും അവര്‍ ആവേശഭരിതരായി. ഞായറാഴ്ച രാവിലെ റിയാദിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസ് ആസ്ഥാനത്തത്തെിയ മോദിയെ സ്വദേശികളടക്കമുള്ള വനിതകള്‍ വരവേറ്റത് എല്ലാ പ്രോട്ടോ കോളും തെറ്റിച്ചാണ്. 1000 സൗദി വനിതകള്‍ക്ക് സാങ്കേതികരംഗത്ത് പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി. കമ്പ്യൂട്ടര്‍വത്കൃത അക്കൗണ്ടിങ്, മാനവ വിഭവശേഷി, ഓഫിസ് ജോലികള്‍ എന്നിവയിലാണ് ടാറ്റ പരിശീലനം നല്‍കുന്നത്. 
രാവിലെ എത്തിയ പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും വനിതകള്‍ തിക്കിത്തിരക്കിയപ്പോള്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും തെറ്റി. ഒരു പ്രധാനമന്ത്രിയെ ആദ്യമായി നേരിട്ടു കാണുന്നതിന്‍െറ സന്തോഷമാണ് ചിലര്‍ പങ്കുവെച്ചത്. അടുത്തത്തൊന്‍ കഴിയാത്തവര്‍ കൈവീശി സാന്നിധ്യമറിയിച്ചു. സൗദി വനിതകളുടെ ആവേശത്തിലും ആഹ്ളാദത്തിലും ചിട്ടവട്ടങ്ങള്‍ വിട്ട് മോദിയും പങ്കാളിയായി. സൗദിയുടെ അലങ്കാരങ്ങളാണ് നിങ്ങളെന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹം തുടങ്ങിയത്. 
റിയാദിലെ ഐ.ടി വനിതാ വിദഗ്ധരുമായുള്ള എന്‍െറ കൂടിക്കാഴ്ച വലിയ വാര്‍ത്തയാകും. വരും നാളുകളില്‍ ലോകത്തിന് ശക്തമായ സന്ദേശം നല്‍കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്ന സന്ദേശമാണിത് നല്‍കുന്നത്. വിവരസാങ്കേതിക രംഗത്ത് ഇന്ത്യക്ക് സ്വന്തം സ്ഥാനമുണ്ടെന്നും അതില്‍ പങ്കാളികളാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി വനിതകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് മോദി സംസാരം അവസാനിപ്പിച്ചത്. സൗദി സാമ്പത്തിക ആസൂത്രണ മന്ത്രി ആദില്‍ ഫഖീഹ്, ടാറ്റാ ഗ്രൂപ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി എന്നിവരും പങ്കെടുത്തു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.