ഹജ്ജ് സുരക്ഷക്ക് ഒരു ലക്ഷം സൈനികര്‍

 
അസ്ഹര്‍ പുള്ളിയില്‍
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സുരക്ഷക്ക്് ഒരു ലക്ഷം സൈനികരെ നിയോഗിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഭീഷണി ചെറുക്കാനാണ് ഇത്തരത്തില്‍ സേനയെ വിന്യസിച്ചിരിക്കുന്നത്. ട്രാഫിക് വിഭാഗം, സിവില്‍ ഡിഫന്‍സ്, നാഷണല്‍ ഗാര്‍ഡ് എന്നിവ ഇതിന് പുറമെ തീര്‍ഥാടകരുടെ സേവനത്തിനുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ ഒരു ചാണ്‍ ഭൂമിയില്‍ പോലും തീവ്രവാദ പ്രവണത മുളമൊട്ടാന്‍ ആഭ്യന്തര മന്ത്രാലയം അനുവദിക്കില്ളെന്ന് അസോസിയേറ്റഡ് പ്രസിന് ശനിയാഴ്ച അനുവദിച്ച അഭിമുഖത്തില്‍ സുരക്ഷ വക്താവ് പറഞ്ഞു. ചൊവ്വാഴ്ച ഹജ്ജിന്‍െറ ആദ്യ അനുഷ്ഠാനങ്ങള്‍ ആരംഭിക്കാനിരിക്കെ പുണ്യ നഗരത്തില്‍ സുരക്ഷസേനയുടെ വിന്യാസം പൂര്‍ത്തിയായതായി വക്താവ് കൂട്ടിച്ചേര്‍ത്തു. ഐ.എസ് തീവ്രവാദികള്‍ സൗദിയില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. 
ഹജ്ജ്് ദിനങ്ങളും നഗരങ്ങളും ആരാധന, അനുഷ്ഠാനങ്ങള്‍ക്കല്ലാതെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കോ വിഘടനചിന്തകള്‍ പ്രചരിപ്പിക്കാനോ അനുവദിക്കില്ളെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 
വിദേശത്തുനിന്നുള്ള എല്ലാ തീര്‍ഥാടകരുടെയും വരവ് ഞായറാഴ്ചയോടെ പൂര്‍ത്തിയായി. കര, കടല്‍, വായുമാര്‍ഗം ആകെ 13.8 ലക്ഷം തീര്‍ഥാടകരാണ് വിദേശത്തുനിന്ന് എത്തിയതെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ വ്യക്തമാക്കി. 
296 തീര്‍ഥാടകര്‍ സൗദിയിലത്തെിയ ശേഷം മരണപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.