ഗള്‍ഫ് മാധ്യമം-ജെറ്റ് എയര്‍വേയ്സ് ബിഗ് ഓഫര്‍; 12 പേര്‍ക്ക് വിമാന ടിക്കറ്റ് സമ്മാനം

റിയാദ്: ‘ഗള്‍ഫ് മാധ്യമം’ വാര്‍ഷിക വരിസംഖ്യ പദ്ധതിയുടെ ഭാഗമായ ’ബിഗ് ഓഫര്‍’ നറുക്കെടുപ്പ് നടന്നു. 
പദ്ധതിയില്‍ വരിചേര്‍ന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ക്ക് കേരളത്തിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാന ടിക്കറ്റാണ് സമ്മാനം.  ഗള്‍ഫ് മാധ്യമം റിയാദ് ഓഫീസില്‍ നടന്ന നറുക്കെടുപ്പിന് ജെറ്റ് എയര്‍വേയ്സ് കണ്‍ട്രി മാനേജര്‍ സലിം നാലകത്ത് നേതൃത്വം നല്‍കി. 
സിറ്റി ഫ്ളവര്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍, മീഡിയ വണ്‍ സൗദി കോഓഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി സലിം മാഹി, ഗള്‍ഫ് മാധ്യമം മാര്‍ക്കറ്റിങ് മാനേജര്‍ റാശിദ് ഖാന്‍, മുഹമ്മദ് സുഹൈബ്, കെ.സി.എം അബ്ദുല്ല, നജിം കൊച്ചുകലുങ്ക് എന്നിവര്‍ പങ്കെടുത്തു. വിജയികളുടെ പേരും ഇന്‍വോയ്സ് നമ്പറും: ദമ്മാം: വി.എ രാഗേഷ് (1104), ഹസീബ് (1134), സഗീര്‍ വെള്ളക്കാട്ട് (552), നസീം അബ്ദുറഹ്മാനി(1208)
റിയാദ്: അബ്ദുല്‍ മജീദ് (487),  നൗഷാദ് (495), സിദ്ദീഖ് (76),  മെഹ്റൂഫ് (466).
ജിദ്ദ: അശ്കര്‍(281), വഹീദ് (547), നജ്മുദ്ദീന്‍ (869), നജ്മുദ്ദീന്‍ (259)
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.