റിയാദ്: സ്വദേശി തൊഴില്‍ പ്രേരകപദ്ധതിയായ ‘ഹാഫിസി’ന്‍െറ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇന്നുമുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ‘ഹാഫിസ്’ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും തൊഴില്‍ മന്ത്രാലയം വക്താവ് തൈസീര്‍ അല്‍ മുഫ്രിജ് അറിയിച്ചു. തൊഴില്‍ അപേക്ഷകര്‍ക്കുള്ള ഇന്‍റര്‍വ്യൂ, പദ്ധതിയില്‍ ചേര്‍ന്നവര്‍ക്കുള്ള തൊഴില്‍ പരിശീലന പരിപാടി എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. കൂടാതെ തൊഴിലന്വേഷകര്‍ക്ക് സഹായകമായ ‘തൊഴിലിന് ആകര്‍ഷകമായ പ്രതിഫലം’ എന്ന പേരിലുള്ള സൈറ്റും ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാകും. ഇടക്കാലത്ത് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന സൈറ്റ് കൂടുതല്‍ മികവോടെയാണ് പുനരാരംഭിച്ചിരിക്കുന്നത്. ‘ഹാഫിസ്’ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രതിവാരം തൊഴില്‍ സംബന്ധമായ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് സൈറ്റിന്‍െറ ലക്ഷ്യം. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിവരുന്ന പ്രതിമാസ ധന സഹായം ഈ മാസം 17 ന് ബാങ്ക് അക്കൗണ്ടുകളില്‍ എത്തുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.