പെട്രോള്‍ വിലത്തകര്‍ച്ച പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടത്തെണം - അമീര്‍ ഖാലിദ് അല്‍ഫൈസല്‍

മക്ക: പെട്രോളിന്‍െറ വിലത്തകര്‍ച്ചയില്‍ വിഷണ്ണരായിരിക്കുകയല്ല; സാമ്പത്തിക സ്രോതസ്സിന് പുതിയ അവലംബങ്ങള്‍ കണ്ടത്തൊന്‍ പരിശ്രമിക്കുകയാണ് വേണ്ടതെന്ന് സല്‍മാന്‍ രാജാവിന്‍െറ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ആവശ്യപ്പെട്ടു. 
ഈ വിഷയത്തില്‍ സിങ്കപ്പൂര്‍, ഹോളണ്ട്, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങള്‍ പ്രയോജനപ്പെടത്താനാകണം. ഈ രാജ്യങ്ങള്‍ എണ്ണ സമ്പന്ന രാജ്യങ്ങളല്ല. അതേസമയം ലോകത്തെ സമ്പന്ന രാജ്യങ്ങളാകാന്‍ അവയ്ക്ക് സാധിച്ചു. അറിവ്, ചിന്ത, സാങ്കേതിക വിദ്യ എന്നിവയായിരുന്നു അവരുടെ നിക്ഷേപം. സൗദിയുടെ രാഷ്ട്രപിതാവായ അബ്ദുല്‍ അസീസ് രാജാവിന്‍െറ അനുഭവങ്ങളും മാതൃകയാകണമെന്ന് അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഓര്‍മിപ്പിച്ചു. അറേബ്യന്‍ ഉപദീപില്‍ ശിഥിലമായി കഴിഞ്ഞ ഗോത്രങ്ങളെ ഒരു ചരടില്‍ കൂട്ടിയിണക്കുകയും ഒരൊറ്റ രാജ്യമായി പരിവര്‍ത്തിപ്പിച്ചെടുക്കുകയും ചെയ്തു അദ്ദേഹം. 
30 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെയും അറബ് ലീഗിന്‍െറയും രൂപവത്കരണത്തില്‍ രാജ്യം പങ്ക് വഹിക്കുകയും ചെയ്തു. ഇത്തരം ക്രിയാത്മ അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയുടെ ഭദ്രതക്ക് നൂതന മാര്‍ഗങ്ങള്‍ ആവിഷ്കരിക്കാനും പ്രവര്‍ത്തിക്കാനും എല്ലാവരും മുന്നോട്ടു വരണമെന്നു പൗരസമൂഹത്തോടും ഭരണ സിരാകേന്ദ്രങ്ങളിലുള്ളവരോടും അദ്ദേഹം ആവശ്യപ്പെട്ടു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.