റിയാദ്: എണ്ണ, ബാങ്കിങ് രംഗത്ത് കൂടുതല്‍ വിദേശ സഹകരണം ആകര്‍ഷിക്കാന്‍ സൗദി ആലോചിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ സൗദി അരാംകോയില്‍ എണ്ണ ശുദ്ധീകരണം, വിതരണം, അനുബന്ധ സേവനങ്ങള്‍ എന്നീ മേഖലകളില്‍ വിദേശ സഹകരണത്തോടെ പുതിയ പദ്ധതികള്‍ ആരംഭിക്കാനാണ് ശ്രമം. സല്‍മാന്‍ രാജാവിനൊപ്പം അമേരിക്കന്‍ സന്ദര്‍ശനത്തിനത്തെിയ രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം യു.എസ് വ്യാപാര പ്രമുഖരുമായി നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച സൂചന നല്‍കി. കൂടുതല്‍ വിദേശ ബാങ്കുകളേയും രാജ്യത്തേക്ക് ക്ഷണിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്ക് പരിമിതപ്പെടുത്തിയ ഉയര്‍ന്ന ക്രെഡിറ്റ് പരിധിക്കുള്ളില്‍ നിന്നാണ് നിലവിലുള്ള ബാങ്കുകള്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, വ്യക്തിഗത, ചെറുകിട കമ്പനികള്‍ക്കുള്ള ബാങ്കിങ് സേവനങ്ങളിലാണ് പുതിയ സാധ്യതകള്‍ തുറക്കുന്നത്. രാജ്യത്തേക്ക് പുതുതായി കടന്നുവരുന്ന യു.എസ് ബാങ്കുകള്‍ക്ക് വരുന്ന അഞ്ചു മുതല്‍ പത്തു വര്‍ഷത്തേക്ക് 150 ശതകോടി ഡോളറിന്‍െറ വിപണി വിഹിതം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
അതിനിടെ, റീട്ടെയ്ല്‍ രംഗത്ത് നൂറുശതമാനം വിദേശ നിക്ഷേപം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യാന്തര എണ്ണ വിപണിയില്‍ അടുത്തിടെ സംഭവിച്ച വിലയിടിവിനെ തുടര്‍ന്നുണ്ടായ വരുമാന ചോര്‍ച്ച പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് സൗദി വാണിജ്യ രംഗത്ത് ദൂരവ്യാപക മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന നീക്കം. നിലവില്‍ 75 ശതമാനമാണ് വിദേശ നിക്ഷേപ പരിധി.
സല്‍മാന്‍ രാജാവിന്‍െറ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യു.എസ് വ്യാപാര പ്രമുഖരുമായി നടന്ന കൂടിക്കാഴ്ചയില്‍ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (സാഗിയ) അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സോപാധികമായ നിക്ഷേപമാണ് ക്ഷണിക്കുന്നത്. ഉപാധികളും വ്യവസ്ഥകളും പിന്നീട് പുറത്തുവിടും. വന്‍ നിക്ഷേപ ശേഷിയുള്ള രാജ്യാന്തര കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്നതാണ് നീക്കത്തിന്‍െറ പ്രാഥമിക ലക്ഷ്യം. നിക്ഷേപം വരുന്നതിനൊപ്പം സൗദി പൗരന്‍മാര്‍ക്കുള്ള വെള്ളക്കോളര്‍ തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുകയെന്നതും ഉദ്ദേശ്യങ്ങളില്‍ പെടുന്നു. നിക്ഷേപ നിയമങ്ങളും നിക്ഷേപകര്‍ക്കുള്ള വിസ നിയന്ത്രണങ്ങളും മാറ്റുന്നതിനുള്ള നടപടികളിലാണ് ‘സാഗിയ’ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.