ഹാജിമാര്‍ക്ക് കെ.എം.സി.സി പാദരക്ഷയും വെള്ളവും വിതരണം ചെയ്തു

ജിദ്ദ: മലയാളി ഹാജിമാര്‍ മസ്ജിദുല്‍ഹറാമില്‍ ആദ്യ ജുമുഅക്കത്തെിയ വെള്ളിയാഴ്ച ഇരുനൂറോളം സൗദി കെ.എം.സി.സി ഹജ്ജ്സെല്‍ വളണ്ടിയര്‍മാര്‍ പുണ്യഭൂമിയില്‍ സേവനനിരതരായി. ഹറമില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ തിരക്കില്‍പെട്ട് ചെരുപ്പ് നഷ്ടപ്പെട്ട ഹാജിമാര്‍ക്ക് വളണ്ടിയര്‍മാര്‍ പകരം പാദരക്ഷകള്‍ നല്‍കി. 500 കാര്‍ട്ടണ്‍ കുടിവെള്ളവും കെ.എം.സി.സി വെള്ളിയാഴ്ച മക്കയില്‍ വിതരണം ചെയ്തു. അസീസിയ്യയില്‍ താമസിക്കുന്ന 25000 ഓളം ഇന്ത്യന്‍ ഹാജിമാരെയും ജുമുഅക്ക് ശേഷം കുദായി പാര്‍ക്കിങ്ങില്‍ നിന്നു വഴിതെറ്റാതെ ബസ് കയറ്റിയയക്കുന്ന ചുതല കെ.എം.സി.സി വളണ്ടിയര്‍മാര്‍ നിര്‍വഹിച്ചു. 
ജിദ്ദ കെ.എം.സി.സി പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, മക്ക കെ.എം.സി.സി പ്രസിഡന്‍റ് പാലോളി മുഹമ്മദലി, ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍, അബ്ദുല്‍മുഹൈമിന്‍ ആലുങ്ങല്‍, ഉമര്‍ അരിപാമ്പ്ര, പി.വി അബ്ദുറഹിമാന്‍, ഇബ്രാഹീം വയനാട്, ഹംസ സലാം കൂട്ടിലങ്ങാടി, നാസര്‍ കിന്‍സാറ, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, മജീദ് കൊണ്ടോട്ടി, എസ്.മുഹമ്മദ്, സിറാജ് കണ്ണവം, ബാവ തെക്കിനി എന്നിവര്‍ നേതൃത്വം നല്‍കി. 
പരിചയസമ്പത്തുള്ള മുതിര്‍ന്നവരോടൊപ്പം പുതിയ പ്രവര്‍ത്തകരും രംഗത്തത്തെി. മക്കയിലെ എം.എസ്.എഫ് പ്രവര്‍ത്തകരായ സല്‍സബീല്‍ കിന്‍സാര, മുഹമ്മദ് ബസീം, ഷാസ് കിളിനാടന്‍, മഅ്റൂഫ്, നിഹാല്‍, ഫവാസ് ഇബ്രാഹീം, നവാസ് ഹംസ, റിഷാദ് മുജീബ് എന്നിവര്‍ സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.