ആദ്യ ഉംറയുടെ നിര്‍വൃതിയില്‍ മലയാളി ഹാജിമാര്‍

മക്ക: അല്ലാഹുവിന്‍െറ വിളിക്കുത്തരം നല്‍കാന്‍ മനസ്സും ശരീരവും സജ്ജമാക്കി പുണ്യഭൂമിയിലത്തെിയ മലയാളി തീര്‍ഥാടകര്‍ മക്കയും കഅ്ബയും പുണ്യഹറമും കണ്ണും കരളും നിറച്ചുകണ്ടു. പ്രാര്‍ഥനാവിവശമായ ചുണ്ടുകളും സജലങ്ങളായ കണ്ണുകളുമായി വികാരതരളിതരായി അവര്‍ ദൈവഭവനത്തിന്‍െറ അങ്കണത്തില്‍ ആദ്യചുവടുകള്‍ വെച്ചു. പ്രായാധിക്യവും യാത്രാക്ഷീണവും വകവെക്കാതെ, ഇഹ്റാം വസ്ത്രമണിഞ്ഞ് ചുണ്ടില്‍ തല്‍ബിയത്ത് വിളികളുമായി കഅ്ബയുടെ ചാരത്തണഞ്ഞ് ആദ്യ ഉംറ നിര്‍വഹിച്ചപ്പോള്‍ ജീവിതം സഫലമാക്കിയതിന്‍െറ നിര്‍വൃതിയായിരുന്നു എല്ലാവര്‍ക്കും. ജിദ്ദ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള ആദ്യ ഒൗദ്യോഗിക ഹജ്ജ് സംഘം മക്കയിലത്തെുമ്പോള്‍ പുലര്‍ച്ചെ ഒന്നായിരുന്നു. 340 പേരാണ്സംഘത്തിലുണ്ടായിരുന്നത്. പാതിരാ കഴിഞ്ഞു ഹറമിലത്തെുമ്പോള്‍ കഅ്ബ കാണാനും ഉംറ നിര്‍വഹിക്കാനുമുള്ള തിടുക്കത്തിലായിരുന്നു എല്ലാവരും. 
ഹാജിമാരെ സ്വീകരിക്കാനും വേണ്ട സഹായങ്ങള്‍ക്കുമായി വിമാനത്താവളത്തിലും മക്കയിലുമൊക്കെ മലയാളി ഹജ്ജ് വളണ്ടിയര്‍മാരുടെ വന്‍ സംഘം തന്നെയുണ്ടായിരുന്നു. കൂടുതല്‍ പേര്‍ തങ്ങുന്ന മക്ക മിസ്ഫലയിലെ താമസ കെട്ടിടത്തിനു മുന്നില്‍ രാത്രി എട്ടു മുതല്‍ തന്നെ നിരവധി മലയാളി സന്നദ്ധസംഘടനാ പ്രവര്‍ത്തകരും മറ്റും തമ്പടിച്ചിരുന്നു. ജന്മനാട്ടില്‍ നിന്നത്തെിയ അല്ലാഹുവിന്‍െറ അതിഥികള്‍ക്ക്് വിവിധ വിഭവങ്ങളുമായി അവര്‍ മണിക്കൂറുകള്‍ കാത്തുനിന്നു. ഹറമിലത്തെിയവരെ മക്കഹജ്ജ് വെല്‍ഫെയര്‍ ഫോറം ഭാരവാഹികളും മറ്റു സംഘടന വളണ്ടിയര്‍മാരും കാരക്ക, കഞ്ഞി, നമസ്കാരവിരിപ്പ് തുടങ്ങി വിവിധ ഉപഹാരങ്ങള്‍ നല്‍കിയാണ് സ്വീകരിച്ചത്. സ്നേഹസ്വീകരണത്തില്‍ തീര്‍ഥാടകര്‍ പൂര്‍ണ സന്തുഷ്ടി രേഖപ്പെടുത്തി. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും മക്ക ഹജ്ജ് വെല്‍ഫയര്‍ ഫോറം, കെ.എം.സി.സി, തനിമ, ഫ്രാറ്റേണിറ്റി, രിസാല സ്റ്റഡി സെന്‍റര്‍, സമസ്ത കേരള ഇസ്ലാമിക് സെന്‍റര്‍ തുടങ്ങി വിവിധ സംഘടനകളുടെയും വളണ്ടിയര്‍മാരും ആഘോഷപൂര്‍വമാണ് എതിരേറ്റത്. വ്യാഴാഴ്ച രാവിലെ നാലിന് മസ്ജിദുല്‍ഹറാമില്‍ എത്തിയ തീര്‍ഥാടകര്‍ ഒമ്പതോടെ ഉംറ നിര്‍വഹിച്ചു റൂമുകളില്‍ തിരിച്ചത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.