വിമാനയാത്രക്കിടെ ഹൃദയാഘാതം: വ്യാപാരി മരിച്ചു

ജുബൈല്‍: നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ജുബൈലിലെ മൊബൈല്‍ വ്യാപാരിയായ മംഗലാപുരം സ്വദേശി ഇബ്രാഹിം ഖലീല്‍ റുക്നുദ്ദീന്‍ (55) ആണ് നാട്ടിലേക്കുള്ള യാത്രാമധ്യേ ബുധനാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മരിച്ചത്. ദമ്മാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മംഗലാപുരത്തേക്ക് പോയതാണ്  ഇബ്രാഹിം. പുലര്‍ച്ചെ 3.35 നു വിമാനം ലാന്‍ഡ് ചെയ്തപ്പോഴാണ് ഇബ്രാഹിമിനെ അബോധാവസ്ഥയില്‍ കണ്ടത്തെിയത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. രാത്രി വിമാനത്തില്‍ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുംമുമ്പ് സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനായി ജീവനക്കാര്‍ വിളിച്ചുണര്‍ത്തുമ്പോഴാണ്  അബോധാവസ്ഥയില്‍ ആണെന്ന് മനസിലായത്.28 വര്‍ഷമായി സഹോദരന്‍ അമീര്‍ താഹിറും ഒരുമിച്ചു ജുബൈലില്‍ മൊബൈല്‍ ബിസിനസ് നടത്തുകയാണ്.   ഭാര്യ: ഷഹനാസ്. മക്കള്‍: ഷബാസ്, ഷഹര്‍, ഷാരുസ്, ഷുബൈര്‍, ഷാസിന്‍, ഷുമൈര. ജുബൈലില്‍ ഉള്ള സഹോദരങ്ങള്‍: നൂറുല്‍ ഹുദ, അഹമദ് താഹിര്‍.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.