റിയാദ്: തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളില്‍ ഭേദഗതി വരുത്തി പുതിയ ശിക്ഷ വ്യവസ്ഥക്ക് തൊഴില്‍ മന്ത്രി അംഗീകാരം നല്‍കി. 61 ശിക്ഷ വ്യവസ്ഥകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. സ്വദേശിവത്ക്കരണം, റിക്രൂട്ടിങ്ങ് നടപടികള്‍, സ്ത്രീതൊഴില്‍, തൊഴിലാളികളുടെ അവകാശം തുടങ്ങിയവയുടെ സംരക്ഷണമാണ് പുതിയ ശിക്ഷ വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നത്.
സ്വദേശികള്‍ക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകളില്‍ വിദേശികളെ നിയമിച്ചാല്‍ തൊഴിലുടമക്ക് 20,000 റിയാല്‍ പിഴയിടും. സ്വദേശികളെ അവരുടെ അനുമതി കൂടാതെ സ്ഥാപനത്തിലെ തൊഴിലാളി പട്ടികയിലുള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്താല്‍ ഉടമ 25,000 റിയാല്‍ പിഴ അടക്കണം. അന്നുതന്നെ സ്ഥാപനം അടപ്പിക്കുകയും ചെയ്യും. ഒന്നിലെറെ പേരെയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ അതനുസരിച്ച് പിഴ സംഖ്യയും കൂടും. വിസ കച്ചവടത്തിന് 50,000 റിയാലാണ് പിഴ. വില്‍പന നടത്തിയ വിസയുടെ എണ്ണമനുസരിച്ച് പിഴയില്‍ വര്‍ധനയുണ്ടാകും. മന്ത്രാലയത്തിന്‍െറ അനുമതി (വര്‍ക്ക്പെര്‍മിറ്റ്) ലഭിക്കാതെ തൊഴിലാളിയെ നിയമിച്ചാല്‍ 20,000 റിയാല്‍ പിഴ ഈടാക്കും. നിബന്ധനകള്‍ക്ക് വിരുദ്ധമായി വിദേശിയുടെ ആശ്രിത വിസയിലുള്ളവരെയാണ് നിയമിക്കുന്നതെങ്കില്‍ പിഴ 25,000 ആയി വര്‍ധിക്കും.
വനിത ജീവനക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ 10,000 റിയാല്‍ പിഴ നല്‍കണം. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴയില്‍ വര്‍ധനയുണ്ടാകും. ഒരുദിവസം സ്ഥാപനം അടപ്പിക്കുകയും ചെയ്യും. സ്ത്രീ ജീവനക്കാരെ പ്രവൃത്തി സമയത്തിന് പുറത്ത് ജോലിയെടുപ്പിച്ചാല്‍ 5,000 റിയാല്‍ പിഴ നല്‍കണം. തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് തൊഴിലുടമക്ക് പിഴ വിധിക്കുന്ന വ്യവസ്ഥകളും പുതിയ ശിക്ഷ വ്യവസ്ഥയിലുണ്ട്. തൊഴിലാളിയുടെ അനുമതിയില്ലാതെ പാസ്പോര്‍ട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമ 2,000 റിയാല്‍ പിഴ നല്‍കേണ്ടിവരും. തൊഴിലാളികളുടെ എണ്ണമനുസരിച്ച് പിഴ സംഖ്യ വര്‍ധിക്കും.
തൊഴില്‍ കരാര്‍ കൂടാതെയോ തൊഴില്‍ കരാറിന്‍െറ പകര്‍പ്പ് നല്‍കാതെയോ തൊഴിലെടുപ്പിച്ചാല്‍ ഉടമ 5,000 റിയാല്‍ പിഴ നല്‍കണം. നിര്‍ബന്ധപൂര്‍വം തൊഴിലെടുപ്പിച്ചാല്‍ 15,000 റിയാലും പിഴ അടക്കണം. തൊഴിലുടമയുടെ പേരില്‍ വരുന്ന കുടിശിക തുക അടക്കാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കുന്ന തൊഴിലുടമ 10000 റിയാല്‍ പിഴ ഒടുക്കേണ്ടിവരും. അകാരണമായി തൊഴിലാളിയുടെ വേതനം പിടിച്ചുവെക്കുകയോ ഭാഗികമായി നല്‍കാതിരിക്കുകയോ ചെയ്യുക, കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളിക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കററ് നല്‍കാതിരിക്കുക, മോശമായി ചിത്രീകരിക്കുന്ന വിധം സര്‍ട്ടിഫിക്കറ്റ് നല്‍കുക, മറ്റൊരു തൊഴിലവസരം നഷ്ടമാകാന്‍ കാരണമാവുക, ഉടമവശം സൂക്ഷിക്കാനേല്‍പിച്ച രേഖകള്‍ തിരികെ നല്‍കാന്‍ വിസമ്മതിക്കുക തുടങ്ങിയ കുറ്റങ്ങളൂടെ പേരില്‍ തൊഴിലുടമയില്‍നിന്ന് 5,000 റിയാല്‍ പിഴ ഈടാക്കും. തൊഴിലാളികളുടെ അവകാശമായി സര്‍ക്കാര്‍ ചുമത്തിയ തുക ധാരണപ്രകാരം അവര്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുക, തൊഴിലാളികളുടെ താല്‍പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് തുക ചെലവഴിക്കുക, തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലേബര്‍ കമ്മിറ്റികളെ സമീപിക്കാതിരിക്കുക, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വേതനം കൂടാതെ കൂടുതല്‍ സമയം തൊഴിലാളികളെ ഉപയോഗിച്ച് തൊഴില്‍ ചെയ്യിപ്പിക്കുക, വാരാന്ത അവധി നിഷേധിക്കുക തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ തൊഴിലുടമ 10,000 റിയാല്‍ പിഴ അടക്കണം. കഠിനമായ വെയിലില്‍ തുറന്ന സ്ഥലത്ത് തൊഴിലാളിയെ ജോലിയെടുപ്പിക്കുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലിചെയ്യിപ്പിക്കുക, യഥാസമയത്ത് വേതനം നല്‍കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 3000 റിയാലാണ് ഉടമ പിഴ നല്‍കേണ്ടിവരിക. അപകടകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ വീഴ്ചവരുത്തിയാല്‍ ഉടമക്കെതിരെ 25,000 റിയാല്‍ പിഴ ചുമത്തും. മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനാനുമതി ലഭിക്കാതെ റിക്രൂട്ടിങ്ങ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 15,000 മുതല്‍ 20,000 റിയാല്‍ വരെ പിഴ ഈടാക്കും. മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 10,000 റിയാല്‍ പിഴ ചമുതത്തും.
സ്ഥാപനം സംബന്ധിച്ച് മന്ത്രാലയത്തിന് തെറ്റായ വിവരങ്ങള്‍ കൈമാറിയാല്‍ 25,000 റിയാല്‍ പിഴ അടക്കണം. നിയമലംഘകര്‍ പിഴ ചുമത്തപ്പെട്ട് 15 ദിവസത്തിനകം അടക്കേണ്ടതാണെന്നും പിഴ അടക്കുന്നതുവരെ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.