റിയാദ്: സൗദിയില്‍ 2285 ബാങ്ക് അക്കൗണ്ടുകള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷ വിഭാഗത്തിന്‍െറ നിരീക്ഷണത്തില്‍. 2014ലും അതിന് ശേഷവും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച അറിയിപ്പിനത്തെുടര്‍ന്നാണ് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ സഹായത്തോടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നത്.
തീവ്രവാദത്തിന് പണം നല്‍കല്‍, പണം വെളുപ്പിക്കല്‍, നിയമവിരുദ്ധ ഇടപാടുകള്‍ നടത്തല്‍ തുടങ്ങിയ സാമ്പത്തിക കുറ്റങ്ങള്‍ കണ്ടത്തൊനാണ് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. സംശയകരമായ രീതിയില്‍ ഇടപാട് നടത്തിയ അക്കൗണ്ടുകളെക്കുറിച്ച് മന്ത്രാലയത്തിന് ലഭിച്ച അറിയിപ്പുകളില്‍ 61 ശതമാനവും ബാങ്കുകള്‍ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും 31 ശതമാനം സ്വദേശികളും വിദേശികളുമായ രാജ്യനിവാസികളില്‍ നിന്നുമാണ് ലഭിച്ചത്. തീവ്രവാദ ഫണ്ടിങ് സംശയിക്കപ്പെടുന്നതെന്ന് വിവരം ലഭിച്ച 126 അക്കൗണ്ടുകളില്‍ 37 എണ്ണം അന്വേഷണ വിഭാഗത്തിന് കൈമാറി. കൂടാതെ പണം വെളുപ്പിക്കല്‍ സംശയിക്കുന്ന 505 അക്കൗണ്ടുകളെക്കുറിച്ച് വിവരം നല്‍കാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദത്തിന് പണം നല്‍കിയ ഇനത്തില്‍ 975 കേസുകളും പണം വെളുപ്പിക്കലില്‍ എട്ട് കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ചാണ് 245 അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ബന്ധമുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സഹകരണം ശക്തമാക്കിയത്. വിദേശ ബാങ്കുകളിലെ ആറ് അക്കൗണ്ടുകളെ കുറിച്ച് സൗദിയും വിവിധ രാജ്യങ്ങളില്‍ നിന്ന് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംശയകരമായ ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകളെ കുറിച്ച് വിവരം നല്‍കണമെന്നാണ് ബാങ്കുകള്‍ക്കും മോണിറ്ററി ഏജന്‍സിക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. സൗദിക്കകത്തും പുറത്തുമുള്ള അപരിചിതരായ വ്യക്തികളുമായി പണമിടപാട്് നടത്തരുതെന്ന് അധികൃതര്‍ രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.