റിയാദ്: സൗദി അറേബ്യയില്‍ ഇറക്കുമതി ചെയ്ത ലക്ഷത്തോളം ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് തിരിച്ചുവിളിക്കുന്നു. 2014 സെപ്റ്റംബറിനും ഇക്കൊല്ലം ജനുവരിക്കുമിടയില്‍ വിറ്റ ഐ ഫോണ്‍ 6 പ്ളസ് ഫോണുകള്‍ക്കാണ് തകരാര്‍ കണ്ടത്തെിയത്. ഏകദേശം 83,600 ഓളം ഫോണുകളാണ് ഇക്കാലയളവില്‍ സൗദിയില്‍ എത്തിയത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം വ്യാപാര വാണിജ്യ മന്ത്രാലയം പുറത്തിറക്കി. പിന്‍കാമറയിലാണ് പ്രധാനമായും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുള്ളത്. മിഴിവുകുറഞ്ഞ പുകമൂടിയ ചിത്രങ്ങളാണ് ഈ കാമറയില്‍ പതിയുന്നതെന്നും മന്ത്രാലയം പറയുന്നു.
കാമറയിലെ പ്രശ്നങ്ങള്‍ കാരണം കുറച്ചു ഐഫോണ്‍ 6 പ്ളസ് ഫോണുകള്‍ തിരിച്ചുവിളിക്കുകയാണെന്ന് നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനി ആഗസ്റ്റില്‍ സൂചന നല്‍കിയിരുന്നു. 2014 അവസാന നാലുമാസം വിറ്റ ഫോണുകള്‍ക്കാണ് പ്രശ്നം കണ്ടത്തെിയതെന്നും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.