ജിദ്ദയില്‍ വെള്ളക്കെടുതി നിവാരണത്തിന് പദ്ധതികള്‍

ജിദ്ദ: മഴയും വെള്ളക്കെടുതികളും നേരിടാന്‍ ജിദ്ദ നഗരസഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ മൂന്നു മാസത്തിനിടെ മേഖലയില്‍ ഉണ്ടായേക്കാവുന്ന മഴക്കെടുതി പരിഹരിക്കുന്നതിനുള്ള നിരവധി കൂടിയാലോചനകള്‍ നടത്തിയിരുന്നതായി ബന്ധപ്പെട്ട വകുപ്പിന്‍െറ തലവന്‍ എന്‍ജി. അഹ്മദ് ബിന്‍ സുലൈമാന്‍ അറിയിച്ചു. പ്രധാനറോഡുകളിലും ലെവല്‍ക്രോസുകളിലും ഉള്‍വഴികളിലും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാനുള്ള പരിപാടികളാണ് ഈ യോഗത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാ ഡിസ്ട്രിക്റ്റുകളും മഴവെള്ളക്കെടുതി അനുഭവിക്കാതിരിക്കാനുള്ള ശുചീകരണപരിപാടി ക്രമീകരിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവും രണ്ടു ഷിഫ്റ്റുകളിലായി 1600 തൊഴിലാളികള്‍ ഇതിനായി രംഗത്തുണ്ടാകും. ഏഴു ബലദിയ്യകള്‍ വീതം അടങ്ങുന്ന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് റോഡിനും വടക്കും തെക്കുമായി ജിദ്ദ നഗരത്തെ രണ്ടായി തിരിച്ചാണ് വെള്ളക്കെടുതി നിവാരണത്തിന് പദ്ധതി തയാറാക്കിയിരിക്കുന്നത്. കാലാവസ്ഥ മുന്നറിയിപ്പ്, മഴ പെയ്യുമ്പോഴുള്ള മുന്‍കരുതലുകളും തുടര്‍ പ്രവര്‍ത്തനങ്ങളും, മഴക്കു ശേഷം വെള്ളക്കെട്ടുകളും മാലിന്യങ്ങളും നീക്കുന്നതിനുള്ള പദ്ധതികള്‍ എന്നിങ്ങനെ പ്രവൃത്തികളെ മൂന്നായി തിരിച്ചിട്ടുണ്ട്. പാലങ്ങളുടെയും തുരങ്കങ്ങളുടെയും സമീപമുള്ള ഡ്രെയിനേജുകള്‍ വൃത്തിയാക്കുന്നത് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വകുപ്പ് മേധാവി അറിയിച്ചു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.