മദീന: ഹാജിമാര്‍ക്കായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിരുന്ന ഭക്ഷണ വിതരണം നിര്‍ത്തിവെച്ചു. തീര്‍ഥാടകരുടെ പരാതി പരിഹരിക്കാനാവാത്തതും വിവിധ സംസ്ഥാനക്കാരുടെ വ്യത്യസ്ത അഭിരുചികളെ തൃപ്തിപ്പെടുത്താന്‍ കഴിയാത്തതും കാരണം ഹാജിമാര്‍ക്ക് ഭക്ഷണത്തിനുള്ള തുകയനുവദിക്കുന്ന രീതിയാണ് ഇപ്പോള്‍ ഇന്ത്യന്‍ മിഷന്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഹജ്ജിന് മുമ്പ് വന്ന ഹാജിമാര്‍ക്ക് ഭക്ഷണ വിതരണം നടത്തിയിരുന്നു എന്നാല്‍ ഇതിനിടയില്‍ ഒരു കമ്പനി ഭക്ഷണ വിതരണത്തില്‍ നിന്ന് പിന്മാറിയത് ബുദ്ധിമുട്ടുകളുണ്ടാക്കി. ഭക്ഷണം പായ്ക്ക് ചെയ്ത് ഹാജിമാരുടെ താമസസ്ഥലത്തത്തെുമ്പോഴേക്കും പാചകസമയത്തെ ഗുണനിലവാരം കാത്തുസൂക്ഷിക്കാനാവാത്ത പ്രയാസം അധികൃതര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതര രാജ്യക്കാരില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ തീര്‍ഥാടകരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വ്യത്യസ്ത ഭക്ഷണരീതിയായതും പാചകത്തിലും വിതരണത്തിലും പ്രശ്നങ്ങളുണ്ടാക്കി. തുടര്‍ന്ന് ഹജ്ജിന് മുമ്പ് മദീനയില്‍ നിന്ന് ഭക്ഷണം കഴിച്ച ഹാജിമാര്‍ക്കിടയില്‍ ഹജ്ജ് മിഷന്‍ സര്‍വേ നടത്തി. ഭക്ഷണം വേണ്ട എന്ന് കൂടുതല്‍ ഹാജിമാരും പറഞ്ഞതനുസരിച്ചാണ് മിഷന്‍ ഭക്ഷണവിതരണം നിര്‍ത്തലാക്കിയതത്രെ. ആളുകള്‍ക്ക് എട്ടു ദിവസത്തേക്കുള്ള ഭക്ഷണത്തിന് 152 റിയാല്‍ നല്‍കുകയാണിപ്പോള്‍. ഹാജിമാര്‍ താമസിക്കുന്ന ഹോട്ടലുകളിലാണ് തുക കൊടുത്ത് ഏല്‍പിക്കുന്നത്. ഇപ്പോള്‍ മദീനയിലത്തെുന്ന ഹാജിമാര്‍ക്ക് ഭക്ഷണത്തിന് ഹോട്ടലുകള്‍ അന്വേഷിച്ചു നടക്കേണ്ട ഗതിയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ അഭിരുചിക്കൊത്ത ഹോട്ടലുകള്‍ ഹറമിനടുത്തില്ലാത്തതും പ്രയാസമുണ്ടാക്കുന്നു. തിങ്കളാഴ്ചയാണു മലയാളി ഹാജിമാര്‍ മദീനയിലത്തെുന്നത്. കേരളീയ ഭക്ഷണം ലഭിക്കാന്‍ ഹറമില്‍ നിന്ന് 10 മിനിറ്റിലധികം ദൂരം നടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.