ജിദ്ദ: മിനാദുരന്തത്തില്‍ മരണമടഞ്ഞ മുഴുവനാളുകളുടെയും വിരലടയാളമോ കോശസാമ്പിളുകളോ ശേഖരിച്ചതായി സൗദി അധികൃതര്‍ വ്യക്തമാക്കി.
തീര്‍ഥാടനത്തിനത്തെിയ മുഴുവനാളുകളുടെയും നേരത്തേ ശേഖരിച്ചതാണെന്നും അതിനാല്‍ മുഅയ്സിം മോര്‍ച്ചറിയില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകളില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയാത്തവരെ ഈ അടയാളങ്ങളിലൂടെ കണ്ടത്തൊനാവുമെന്നാണ് പ്രതീക്ഷയെന്നും സൗദി അധികൃതര്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചു. വിരലടയാളം സഹായകമായില്ളെങ്കില്‍ മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ എന്നീ ഒന്നാം തര ബന്ധുക്കളുമായി ഡി.എന്‍.എ പരിശോധനക്കുള്ള സൗകര്യവും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മക്കയിലെ അന്നൂര്‍ ആശുപത്രിയില്‍ ഡി.എന്‍.എ അടക്കമുള്ള തിരിച്ചറിയല്‍ പരിശോധനക്കുള്ള സൗകര്യമേര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം വക്താവ് ഫൈസല്‍ സഹ്റാനി അറിയിച്ചു.
ഡി.എന്‍.എ പരിശോധനക്കുള്ള ഒന്നാം ഗണത്തിലുള്ള ബന്ധുക്കള്‍ ഇപ്പോള്‍ സൗദിയിലില്ളെങ്കില്‍ അവരുടെ കാര്യത്തില്‍ സൗദി അധികൃതരുടെ അടുത്ത തീരുമാനത്തിനു കാത്തിരിക്കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അപേക്ഷിച്ചു. മറ്റു ചില രാജ്യങ്ങളില്‍ ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സൗദി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം അറിയിപ്പ് കിട്ടുന്ന മുറക്ക് ഇന്ത്യക്കാരെ അക്കാര്യം അറിയിക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.