മക്ക: ഹജ്ജ് അനുഷ്ഠാനങ്ങളുടെ തിരക്കൊഴിഞ്ഞ ആദ്യവെള്ളിയാഴ്ച മക്കയില്‍ അവശേഷിച്ച തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറാമില്‍ ജുമുഅ നമസ്കാരത്തിന് കൂട്ടം കൂട്ടമായത്തെി.
തീര്‍ഥാടനചടങ്ങുകളില്‍ പങ്കുകൊണ്ട ക്ഷീണമെല്ലാം മാറി പുതിയ പ്രസരിപ്പോടെയായിരുന്നു ഹാജിമാരുടെ വരവ്. അടുത്ത ദിനങ്ങളിലായി മക്ക വിടുന്ന ഹാജിമാര്‍ ആവേശപൂര്‍വമാണ് അവസാന ജുമുഅയില്‍ പങ്കുകൊള്ളാന്‍ മസ്ജിദുല്‍ ഹറാമിലത്തെിയത്. പ്രഭാതം മുതല്‍ തന്നെ വിടവാങ്ങല്‍ ത്വവാഫിനും ജുമുഅക്ക് മുന്‍കൂട്ടി ഹറമിനകത്ത് സ്ഥലം പിടിക്കാനുമായി ഹാജിമാരുടെ വരവ് തുടങ്ങിയിരുന്നു.
ഹാജിമാരുടെ പ്രവാഹം മുന്‍ കൂട്ടി കണ്ട് ഇരുഹറം കാര്യാലയം മസ്ജിദുല്‍ ഹറാമില്‍ വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സംവിധാനങ്ങളൊരുക്കിയിരുന്നു.
ഇന്ത്യന്‍ ഹാജിമാരുടെ ജുമുഅ യാത്രയും തിരിച്ചുപോക്കും പ്രയാസരഹിതമാക്കുവാനായി ഇന്ത്യന്‍ മിഷന്‍ സന്നദ്ധസംഘടനകളുടെ വളണ്ടിയര്‍സഹായം തേടി. ഹറം ഇമാം ഡോ. ശൈഖ് സുഊദ് ബിന്‍ ഇബ്രാഹീം അശ്ശുറൈം ജുമുഅക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.