റിയാദ്: സൗദിയില്‍ നഗര പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഒഴിഞ്ഞ ഭൂമിക്ക് രണ്ടര ശതമാനം നികുതി ചുമത്താന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നേരിട്ട് ബാധിക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സൗദി ചരിത്രത്തില്‍ ആദ്യമായാണ് ഭൂമിക്ക് നികുതി ഈടാക്കുന്നത്. ഒക്ടോബര്‍ 19ന് ചേര്‍ന്ന മന്ത്രിസഭ ചുമതലപ്പെടുത്തിയതനുസരിച്ച് സൗദി ശൂറ കൗണ്‍സില്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെന്ന് സാംസ്കാരിക, മാധ്യമ മന്ത്രി ആദില്‍ ബിന്‍ സൈദ് അത്തുറൈഫി അറിയിച്ചു. ശൂറ കൗണ്‍സില്‍ ഇതു സംബന്ധിച്ച നിര്‍ദേശം നേരത്തേ സമര്‍പ്പിച്ചിരുന്നു. നവംബര്‍ 17ന് ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് നഗരപ്രദേശത്തെ ഒഴിഞ്ഞ ഭൂമിക്ക് നികുതി ചുമത്താന്‍ തീരുമാനിച്ചത്. ഒൗദ്യോഗിക പത്രത്തില്‍ പ്രഖ്യാപിച്ച് 180 ദിവസത്തിനകം നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനം കാരണമാവും. ഭൂമി വിലയുടെ രണ്ടര ശതമാനമാണ് നികുതി ചുമത്തുക. ഭൂമിയുടെ കിടപ്പിനനുസരിച്ച് വില നിശ്ചയിക്കാനുള്ള നിയമാവലിയും 180 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. നികുതി ഇനത്തിലുള്ള വരുമാനവും ഈ ഇനത്തിലുള്ള നിയമലംഘനം, പിഴ എന്നിവയും സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കും. ഹൗസിങ് പദ്ധതികള്‍ക്കാണ് ഈ സംഖ്യ വിനിയോഗിക്കുക എന്നതിനാല്‍ ഭവനരഹിതരായ സ്വദേശികള്‍ക്കാണ് നികുതിപ്പണം ഉപകരിക്കുക. ഭവന വകുപ്പ് മന്ത്രാലയമാണ് നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കുക എന്നും മാധ്യമ മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരപ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഭൂമി വാങ്ങിക്കൂട്ടി വന്‍ വിലക്ക് മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിയമം തിരിച്ചടിയാകും. ഭൂമിയുടെ മൊത്തം വിലയുടെ രണ്ടര ശതമാനം ഉടമകള്‍ നികുതിയായി ഇനി മുതല്‍ അടക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.