അഞ്ചുവര്‍ഷത്തിനിടയിലെ കനത്ത മഴ

ജിദ്ദ: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണ് ഇന്നലെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായത്. നാല് മണിക്കൂറോളം ഇടവിട്ട് പെയ്ത മഴ 2009ല്‍ വലിയ വെള്ളപ്പൊക്കത്തിനു കാരണമായ പേമാരിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. കാലാവസ്ഥ അധികൃതരുടെ കണക്ക് പ്രകാരം ഇന്നലെ 22 മി.മീറ്റര്‍ മഴ പെയ്തിട്ടുണ്ട്. 
കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒരാഴ്ച മുമ്പേ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ്, ട്രാഫിക്, പൊലീസ്, മുനിസിപ്പാലിറ്റി, ആരോഗ്യം, ദുരന്ത നിവാരണ കേന്ദ്രം തുടങ്ങിയവക്ക് കീഴില്‍ ആവശ്യമായ മുന്‍കരുതലെടുത്തിരുന്നു.
 സ്കൂളുകള്‍ക്ക് മുന്‍കൂട്ടി അവധിയും കൊടുത്തു. ഇത് രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമാണുണ്ടാക്കിയത്. വെള്ളക്കെട്ട്  ഉണ്ടാകാന്‍ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ രാവിലെ തന്നെ സിവില്‍ ഡിഫന്‍സ് വെബ്സൈറ്റ് വഴി അറിയിച്ചിരുന്നു. 
വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യത്തിന് പുറത്തുപോകേണ്ടിവരുന്നവര്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും ഗവര്‍ണറേറ്റിലെ ദുരന്തനിവാരണ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രധാന ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.