ടാങ്കര്‍ അപകടത്തില്‍  പൊള്ളലേറ്റ  മലയാളി മരിച്ചു

ജീസാന്‍: കഴിഞ്ഞ ആഴ്ച ജീസാനിലുണ്ടായ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍ പൊള്ളലേറ്റ മലയാളി മരിച്ചു.  ഉള്ളണത്ത് താമസിക്കുന്ന ചെട്ടിപ്പെടി സ്വദേശി തക്കാരതൊടി അബ്്ദുറഹ്്മാനാണ് (46) മരിച്ചത്. 
പെട്രോള്‍ ടാങ്കറില്‍ ഡ്രൈവറായിരുന്നു അബ്്ദുറഹ്്മാന്‍. പമ്പില്‍ നിന്ന് പെട്രോള്‍ അടിക്കുന്നിടെ ടാങ്കറിന് തീ പിടിക്കുകയായിരുന്നു. 90ശതമാനം പൊള്ളലേറ്റ് ഒരാഴ്ചയായി ജിസാന്‍ കിങ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
പിതാവ്:  തക്കാരതൊടി സൈദ് മുഹ്സിദ്.  മാതാവ്: ആയിശ. ഭാര്യ: സകീന. മക്കള്‍: മുനവ്വിറ, സെയ്ദ്് മുഹ്സിദ്, മുഹമ്മദ് മുഷ്താഖ്, മുഹമ്മദ് മുഷ്റഫ്. അബൂ അരീഷ് കിങ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം സൗദിയില്‍  ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഭാര്യ സഹോദരി ഭര്‍ത്താവ് മുസ്തഫയോടൊപ്പം സബ്യ കെ.എം.സി.സി പ്രവര്‍ത്തകരും രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.