റിയാദ്: ദന്തരോഗ ചികിത്സക്കും മറ്റുമായി സൗദി പൗരന്മാര്‍ ചെലവിടുന്നത് പ്രതിവര്‍ഷം 240 കോടി റിയാല്‍. കിങ് ഖാലിദ് സര്‍വകലാശാല സംഘടിപ്പിച്ച അന്താരാഷ്ട്ര ദന്തല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ദന്തരോഗങ്ങള്‍ കണ്ടത്തെുന്നതിനും ചികിത്സക്കുമായി ഓരോ സൗദി കുടുംബവും ശരാശരി 2800 റിയാല്‍ ചെലവിടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏകദേശം ആറ് അംഗങ്ങളുള്ള ഒരു കുടുംബത്തിന്‍െറ കണക്കാണിത്. ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയ അനുബന്ധ വസ്തുക്കള്‍ക്കായി നൂറു കോടിയോളം റിയാല്‍ ചെലവഴിക്കുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ദന്തരോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള വ്യത്യസ്ത മാര്‍ഗങ്ങളും ഈ മേഖലയിലെ നൂതന ചികിത്സ രീതികളിലും വിശദീകരിക്കപ്പെട്ട സമ്മേളനത്തില്‍ സൗദിയിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ വിദഗ്ധര്‍ക്ക് പുറമെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു. അമേരിക്കയിലെ ഫ്ളോറിഡ സര്‍വകലാശാലയില്‍ നിന്നുള്ള ഡോ. കലോഗിരോ ദോല്‍ശ്, മലേഷ്യയില്‍ നിന്നുള്ള ഡോ. സ്വാതി റാവല്‍, കിങ് സൗദ് സര്‍വകലാശാലയിലെ ഡീന്‍ ഡോ. നബീല്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. ദന്ത രോഗ നിവാരണം സംബന്ധിച്ച ബോധവത്കരണവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകോത്തര കമ്പനികളുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.