വാഹനാപകടത്തില്‍  മലയാളി യുവാവ് മരിച്ചു

ബുറൈദ: റിയാദ് - മദീന എക്സ്പ്രസ് റോഡില്‍ ഉഖ്ലത്ത് സുഖൂറിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം കോതമംഗലം പാനിപ്ര സ്വദേശി ചിറ്റത്തേ് കുടി അനസ് മൊയ്തു (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുവാറ്റുപുഴ സ്വദേശി നിഷാദിനെ ഗുരുതരമായ പരിക്കുകളോടെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ദമ്മാമില്‍ നിന്ന് ബിസിനസ് ആവശ്യാര്‍ഥം റാബിഗിലേക്ക് പുറപ്പെട്ട ഇവര്‍ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ വാഹനം തിങ്കളാഴ്ച പുലര്‍ച്ചെ ഉഖ്ലത്ത് സുഖൂര്‍ എക്സിറ്റ് കഴിഞ്ഞ് അഞ്ചു കിലോമീറ്റര്‍ പിന്നിട്ട ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വാഹനത്തില്‍ നിന്ന് തെറിച്ചുപോയ അനസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിഷാദ് അല്‍റസ് ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. റംലയാണ് അനസിന്‍െറ മാതാവ്. അന്‍സാര്‍, തസ്നീം എന്നിവര്‍ സഹോദരങ്ങളാണ്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.