റിയാദ്: വീട്ടുജോലിക്കാരെ ആവശ്യപ്പെടുന്നവര്‍ നിരവധി നിബന്ധനകള്‍ പാലിച്ചിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം. നിശ്ചിത ബാങ്ക് ബാലന്‍സ് ഉറപ്പാക്കുക, ട്രാഫിക് പിഴയുടെ കുടിശ്ശിക തീര്‍ത്തിരിക്കുക എന്നിവ പ്രധാനമാണ്. വീട്ടുജോലിക്കാരെ ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പലതും നിരസിക്കപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വ്യവസ്ഥകള്‍ തൊഴില്‍ മന്ത്രാലയം വീണ്ടും വ്യക്തമാക്കിയത്. മോശം സാമ്പത്തിക സ്ഥിതിയാണ് മിക്ക അപേക്ഷകളും നിരസിക്കാനുള്ള പ്രധാന കാരണം. അടിസ്ഥാനമില്ലാത്തതോ അവ്യക്തമോ ആയ രേഖകള്‍, എണ്ണത്തില്‍ കൂടുതല്‍ വിസ ആവശ്യപ്പെടുക, 2,000 റിയാലിന്‍െറ അപേക്ഷ ഫീസ് അടയ്ക്കാതിരിക്കുക, വരുമാന തെളിവായി ബാങ്ക് സ്റ്റേറ്റ്മെന്‍റ് കാണിക്കാതിരിക്കുക എന്നിവ മൂലവും അപേക്ഷകള്‍ നിരസിക്കാം.
ഒരു വീട്ടുജോലിക്കാരിയെ വെക്കണമെങ്കില്‍ കുറഞ്ഞത് 5,000 റിയാല്‍ പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനു മുമ്പ് ആറുമാസത്തില്‍ കൂടിയ കാലയളവില്‍ 35,000 റിയാല്‍ ബാങ്ക് ബാലന്‍സും വേണം. രണ്ടാം വിസക്ക് 18,000 റിയാല്‍ മാസ വരുമാനവും ,20,000 റിയാല്‍ ബാങ്ക് ബാലന്‍സും ആവശ്യമാണ്. 30,000 റിയാല്‍ മാസ വരുമാനമുള്ളവര്‍ക്കേ നാല് വിസക്ക് അപേക്ഷിക്കാനാവൂ. രണ്ടര ലക്ഷം റിയാല്‍ ബാങ്ക് ബാലന്‍സും നിര്‍ബന്ധം. അഞ്ചാം വിസക്ക് മാസവരുമാന കണക്ക് നിര്‍ബന്ധമില്ളെങ്കിലും അഞ്ചുലക്ഷം റിയാല്‍ ബാങ്ക് ബാലന്‍സ് കാണിച്ചിരിക്കണം.
അപേക്ഷിക്കുന്ന അവസരത്തില്‍ നിലവിലുള്ള സജീവ വിസകളുടെ കാര്യവും പരിഗണനക്കെടുക്കും. സൗദി പൗരന്‍മാരല്ലാത്തവര്‍ക്കും 25 വയസ്സിന് മുകളിലാണെങ്കില്‍ ശമ്പള വിശദാംശങ്ങള്‍ സമര്‍പ്പിച്ച് വീട്ടുവേലക്കാരുടെ വിസക്ക് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.