വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റു

റിയാദ്: വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായ ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഈസ, ശൂറ കൗണ്‍സില്‍ അംഗങ്ങളായ ഡോ. അലി ബിന്‍ നാസര്‍ ഗാഫിസ്, എന്‍ജി. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ദര്‍റാബ്, ഡോ. സാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സല്‍മാന്‍ രാജാവിന്‍െറ മുമ്പാകെയാണ് ഇവര്‍ സത്യവാചകം ചൊല്ലി അധികാരത്തിലേറിയത്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിദ്യാഭ്യാസ മന്ത്രി ഡോ. അസ്സാം അദ്ദഖീല്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഈസയെ നിയമിച്ചതായി കഴിഞ്ഞ ദിവസം രാജവിജ്ഞാപനം ഇറങ്ങിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.