റിയാദ്: രാജ്യത്തിന്‍െറ ജനായത്ത പ്രക്രിയയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്‍െറ ഫലം ലഭ്യമായി തുടങ്ങിയപ്പോള്‍ പല പ്രവിശ്യകളിലും വനിത സ്ഥാനാര്‍ഥികള്‍ക്ക് ജയം. 47.4 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ലഭ്യമായ ഫലമനുസരിച്ച് 17 വനിത സ്ഥാനാര്‍ഥികളാണ് പുരുഷന്മാരോട് മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടത്. വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ 74.3 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അല്‍അഹ്സയിലാണ് ഏറ്റവും കുറവ്. 34.8. തലസ്ഥാന നഗരിയായ റിയാദില്‍ 44.5 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജിദ്ദയില്‍ 34.8ഉം മക്കയില്‍ 30.8ഉം ആണ് പോളിങ്. 14,86477 വോട്ടര്‍മാരില്‍ 702542 പേരാണ് പോളിങ് ബൂത്തിലത്തെിയത്. ആദ്യമായി വോട്ടവകാശം ലഭിച്ച തെരഞ്ഞെടുപ്പില്‍ തന്നെ പ്രാതിനിധ്യം ലഭിച്ചതിന്‍െറ നിറവിലാണ് തെരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധികള്‍. റിയാദ് നഗരസഭയിലെ 20 സീറ്റില്‍ മൂന്നെണ്ണം വനിതകള്‍ക്ക് ലഭിച്ചു. മക്കയിലും മൂന്നു സീറ്റുകളിള്‍ പെണ്‍ സാന്നിധ്യമുണ്ട്.
അല്‍ഖസീം പ്രവിശ്യയില്‍ 10 സീറ്റില്‍ രണ്ടെണ്ണം വനിതകള്‍ക്ക് ലഭിച്ചു. റിയാദ് നഗരസഭയില്‍ ഹുദ അല്‍ ജുറൈസി, ഉല്‍യാഅ് അല്‍ റുവൈലി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വനിതകള്‍. ജിദ്ദയില്‍ വര്‍ത്തക പ്രമുഖയായ ബിന്‍ത് അബ്ദുല്‍ അസീസ് അല്‍ സുലൈമാന്‍ ജയിച്ചു. ജിദ്ദ ചേംബര്‍ വൈസ് ചെയര്‍മാനാണിവര്‍. അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ (ഐ.എല്‍.ഒ) സൗദി സംഘത്തെ പ്രതിനിധീകരിച്ചിരുന്നതും ഇവരായിരുന്നു. അല്‍അഹ്സയില്‍ 32 അംഗ കൗണ്‍സിലിലേക്കും രണ്ട് വനിത അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അല്‍ജൗഫില്‍ 105 വോട്ടിന്‍െറ തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ ഹുനൂഫുല്‍ ഹാസിമി, ആയിശ ബിന്‍ത് ഹുമൂദ് അലി ബക്കര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 105 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഖതീഫ്, ഹാഇല്‍, മദീന എന്നിവിടങ്ങളിലും ഓരോ സീറ്റ് വീതം വനിതകള്‍ ജയിച്ചു കയറിയിട്ടുണ്ട്.
ബാലറ്റ് ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചവരുടെ മുഴുവന്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2106 സീറ്റിലേക്ക് വനിതകളടക്കം 6917 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഇതില്‍ പേര്‍ 979 വനിതകളായിരുന്നു. മൊത്തം 3159 സീറ്റുകളില്‍ 2106 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാക്കി സീറ്റുകളിലേക്കുള്ളവരെ തദ്ദേശ വകുപ്പ് നേരിട്ട് നാമനിര്‍ദേശം ചെയ്യും. മൊത്തം 1296 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. ഇതില്‍ 424 എണ്ണം സ്ത്രീകള്‍ക്ക് മാത്രമുള്ളതായിരുന്നു. വോട്ടിങ് പ്രായപരിധി 21ല്‍ നിന്ന് 18 ആക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പു കൂടിയാണിത്. 2005 മുതലാണ് രാജ്യത്ത് നഗരസഭ കൗണ്‍സിലിലേക്ക് ജനകീയ പങ്കാളിത്തമുള്ള തെരഞ്ഞെടുപ്പ് തുടങ്ങിയത്്. www.intekhab.gov.sa എന്ന വെബ്സൈറ്റില്‍ തെരഞ്ഞെടുപ്പിന്‍െറ വിവരങ്ങള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.