ഖമീസ് മുശൈത്: ഒരുപാട് പ്രതീക്ഷകളുമായി സൗദിയിലേക്ക് വിമാനം കയറി അബഹയിലത്തെി പറഞ്ഞ ശമ്പളമോ താമസരേഖയോ ലഭിക്കാത്തതിനാല്‍ കൂട്ടുകാരുടെയും മറ്റും താമസ സ്ഥലത്ത് ഒളിച്ച് കഴിയേണ്ട ഗതികേടിലാണ് ജയ്പൂര്‍ സ്വദേശികളായ 12 പേര്‍. 2014 മെയ് മാസം അബഹയിലെ ഒരു കമ്പനിയില്‍ മേസന്‍, പ്ളംബര്‍, ഇലക്ട്രീഷ്യന്‍ ജോലികള്‍ക്കായാണ് ഇവരില്‍ ഒമ്പതുപേര്‍ വന്നത്. അസുഖം മൂലം ഒരാള്‍ ഒരു മാസത്തിനകം തന്നെ നാട്ടിലേക്ക് മടങ്ങി. വിജയ്സിങ് റാവുത്തര്‍, വിക്രംസിങ് റാവുത്തര്‍, അസ്ലം ഖാന്‍, രേഷ്മഖാന്‍, ജമീല്‍ഖാന്‍, അക്തര്‍ അലി, ഹമീദ് ഖാന്‍, രമേശ് ഖാന്‍ എന്നിവരില്‍ നാല് പേര്‍ക്ക് മാത്രമാണ് സ്പോണ്‍സര്‍ ഇഖാമ എടുത്ത് കൊടുത്തിരുന്നുള്ളൂ. നാല് പേര്‍ ഇപ്പോഴും താമസരേഖ ഇല്ലാതെയാണ് കഴിയുന്നത്. 50,000 രൂപ നാട്ടിലെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടാണ് ഇവര്‍ വിസ സംഘടിപ്പിച്ചത്. പലരും കടം വാങ്ങിയും പണയം വെച്ചുമാണ് വിസക്കുള്ള പണം കണ്ടത്തെിയത്. ഓരോ മാസവും 200 ഉം 300 ഉം റിയാലായി 15 മാസത്തിനകം ആകെ ശമ്പളമായി കിട്ടിയത് 2,000 റിയാലാണെന്ന് ഇവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രായമായ മാതാപിതാക്കളുടേയും പഠിക്കുന്ന കുട്ടികളുടേയും ചിലവിന് പണം കണ്ടത്തൊന്‍ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് തങ്ങളുടെ കുടുംബം എന്ന് ഇവര്‍ ഒന്നടങ്കം പറയുന്നു. ഇതിനിടയില്‍ ഇവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും ആരുടെയൊക്കെയോ സഹായത്താല്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തു. ആറ് മാസങ്ങള്‍ക്ക് മുമ്പ് പരാതി കൊടുത്ത ഇവരുടെ കേസ് ഇതിനിടയില്‍ മൂന്ന് തവണ കോടതി വിളിക്കുകയും സ്പോണ്‍സര്‍ ഹാജരാകാത്തതിനാല്‍ കേസ് മാറ്റി വെക്കുകയുമായിരുന്നു.
ബാക്കിയുള്ള യാക്കൂബ് ഖാന്‍, ഷബീര്‍ഖാന്‍, മംഗല കഥാതെ, ഖമറുദ്ദീന്‍ എന്നിവര്‍ അബഹയിലെ തന്നെ മറ്റൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലേക്കാണ് ജോലിക്കായത്തെിയത്. 80,000 രൂപ നാട്ടില്‍ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയാണ് ഇവര്‍ സൗദിയിലത്തെുന്നത്.
രണ്ട് വര്‍ഷമായ ഇവര്‍ക്ക് സ്പോണ്‍സര്‍ ഇതുവരെ താമസരേഖ എടുത്ത് നല്‍കിയിട്ടില്ല. ഈ രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടായിരം മുതല്‍ മൂവായിരം റിയാല്‍ വരെ മാത്രമാണ് ആകെ ശമ്പളമായി ഇവര്‍ക്ക് ലഭിച്ചിട്ടുള്ളത്. ശമ്പളം ആവശ്യപ്പെട്ട് ഇവര്‍ സ്പോണ്‍സറുമായി പലപ്പോഴും വാക്കുതര്‍ക്കമുണ്ടാവുകയും എംബസിയിലും ലേബര്‍ കോടതിയിലും ഇവര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും എംബസിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു സഹായവും ലഭിച്ചില്ളെന്ന പരാതിയും ഇവര്‍ക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.