റിയാദ്: അനുമതിയില്ലാതെ ഹജ്ജിനത്തെുകയോ ഇത്തരക്കാരെ പുണ്യനഗരങ്ങളിലത്തെിക്കാന്‍ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിദേശിയാണെങ്കില്‍ തടവും പിഴയും നാടുകടത്തലും വരെ ലഭിക്കുമെന്നും മന്ത്രാലയത്തിന്‍െറ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരത്തില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് നിശ്ചിത കാലത്തേക്ക് സൗദിയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. ഹാജിമാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും കടുത്ത ശിക്ഷ നല്‍കാനുള്ള നിയമാവലി ആഭ്യന്തര മന്ത്രാലയം പത്ത് ദിവസം മുമ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് അനുമതിയില്ലാതെ വരുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. മതിയായ രേഖകളില്ലാത്ത ഹാജിമാരെ പുണ്യനഗരിയിലത്തെിക്കുന്ന ഡ്രൈവര്‍ക്ക് തടവ്, പിഴ, വാഹനം പിടിച്ചെടുക്കല്‍, ഡ്രൈവര്‍ വിദേശിയാണെങ്കില്‍ നാടുകടത്തല്‍, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തല്‍, കുറ്റം ആവര്‍ത്തിക്കുന്നതിനനുസരിച്ച് ശിക്ഷ ഇരട്ടിപ്പിക്കല്‍ എന്നിവ അടങ്ങുന്നതാണ് മന്ത്രാലയം നിശ്ചയിച്ച നടപടികള്‍. കഴിഞ്ഞ വര്‍ഷം അനുമതിയില്ലാതെ 2,20,000 പേര്‍ പിടിക്കപ്പെട്ടിരുന്നു. ഇതില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. അനധികൃത ഹാജിമാരെ കടത്താന്‍ ഉപയോഗിച്ച 45,000 വാഹനങ്ങളും കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തു. പെര്‍മിറ്റില്ലാത്ത ഹാജിമാരെ പുണ്യനഗരിയിലത്തെിക്കുന്ന ഡ്രൈവര്‍ക്ക് ഓരോ ഹാജിക്കും പതിനായിരം റിയാല്‍ വീതം പിഴയും 15 ദിവസം തടവും ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം പിഴ 25,000 റിയാല്‍ വീതവും തടവ് രണ്ട് മാസവുമായി വര്‍ധിപ്പിക്കും. മൂന്നാം തവണയും നിയമം ലംഘിച്ച് പിടിക്കപ്പെടുന്ന ഡ്രൈവര്‍ക്ക് ഓരോ തീര്‍ഥാടകനും 50,000 റിയാല്‍ വീതം പിഴയും ആറ് മാസം തടവും ലഭിക്കും. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ മുതലാണ് പുതിയ നിയമം നടപ്പില്‍ വരിക. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും സൗദി ഉന്നത ഹജ്ജ് കമ്മിറ്റി മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്‍െറ അധ്യക്ഷതയിലുള്ള ഉന്നതസമിതിയുടെ അംഗീകാരത്തോടെയാണ് ഇത് പ്രാബല്യത്തില്‍ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.