സൗദിയുടെ നാലാം സഹായവിമാനവും ഏദനില്‍

റിയാദ്: യമനിലെ ഏദനിലേക്കുള്ള സൗദി അറേബ്യയുടെ നാലാമത് ജീവകാരുണ്യ സഹായ വിമാനം വെള്ളിയാഴ്ച സ്ഥലത്തത്തെി. പത്തു ടണ്‍ മരുന്നുകളും കിങ് സല്‍മാന്‍ സഹായകേന്ദ്രത്തില്‍ നിന്നുള്ള സന്നദ്ധസംഘവും ഡോക്ടേഴ്സ് വിതൗട്ട് ബോഡേഴ്സ് എന്ന എന്‍.ജി.ഒയുടെ വൈദ്യസംഘവുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഘര്‍ഷബാധിത യമനിലേക്ക് സഹായത്തിന്‍െറ വ്യോമപാത തുറക്കാനുള്ള സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ നിര്‍ദേശപ്രകാരം സഹായമത്തെിക്കുന്നതിന്‍െറ ഭാഗമായുള്ള നാലാമത് വിമാനമാണിത്. വൃക്കരോഗികള്‍ക്കുള്ള മരുന്നുകളാണ് ഇതില്‍ കൂടുതലെന്നും ഇത് രാജ്യത്തെ വിവിധ ആശുപത്രികളില്‍ വിതരണം നടത്തുമെന്നും കിങ് സല്‍മാന്‍ സഹായകേന്ദ്രം വക്താവ് റഅ്ഫത്ത് സ്വബ്ബാഗ് പറഞ്ഞു. യമനിലെ മന്‍സൂര്‍ ഹാദി ഭരണകൂടത്തെ സഹായിക്കാനുള്ള പദ്ധതിയും പ്രതിരോധമന്ത്രാലയത്തിന്‍െറ ജീവകാരുണ്യസഹായവും കൂടി സംയോജിപ്പിച്ചാണ് യമനിലേക്ക് സൗദി വ്യോമസേനയുടെ സഹകരണത്തോടെ ജീവകാരുണ്യസഹായം എത്തിക്കുന്നതെന്ന് റഅ്ഫത് സ്വബ്ബാഗ് കൂട്ടിച്ചേര്‍ത്തു.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.