Posted On
date_range Updated On
date_range റിയാദ് മെട്രോയിൽ രണ്ട് മാസത്തിനിടെ സഞ്ചരിച്ചത് 1.8 കോടി യാത്രക്കാർ
റിയാദ്: റിയാദ് മെട്രോ ട്രെയിൻ ആരംഭിച്ചതു മുതൽ രണ്ട് മാസത്തിനിടെ യാത്ര ചെയ്തവരുടെ എണ്ണം 1.8 കോടി കവിഞ്ഞു. റിയാദ് സിറ്റി റോയൽ കമീഷൻ ആണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.
2024 ഡിസംബർ ഒന്നിനാണു ആരംഭിച്ച റിയാദ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. 1,62,000ലധികം ട്രിപ്പുകളാണ് ഈ കാലത്തിനിടയിൽ ആറ് ലൈനുകളിലായി 190 ട്രെയിനുകൾ നടത്തിയത്. ഏകദേശം 45 ലക്ഷം കിലോമീറ്റർ പിന്നിട്ടു.
‘ബ്ലൂ ലൈനാണ്' യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ. ഒരു കോടി യാത്രക്കാർ. 30 ലക്ഷത്തിലധികം യാത്രക്കാർ എത്തിയ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ സ്റ്റേഷനാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ സ്വീകരിച്ച സ്റ്റേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.