സൗദിയിൽ പുതുതായി 147 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

റിയാദ്​: സൗദി അറേബ്യയിൽ പുതുതായി 147 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എ ണ്ണം 2752 ആയി. ആരോഗ്യ മന്ത്രാലയത്തി​​െൻറ കോവിഡ്​ അപ്​ഡേറ്റ്​സിന്​ വേണ്ടിയുള്ള വെബ്​സൈറ്റാണ്​ ചൊവ്വാഴ്​ച രാവ ിലെ 9.35ന്​ ഇൗ വിവരം അറിയിച്ചത്​. രോഗബാധിതരിൽ 2163 പേർ ചികിത്സയിലാണ്​. 38 പേർ മരിച്ചു. 551 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരിൽ 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. തിങ്കളാഴ്​ച മാത്രം 203 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്​. രാജ്യത്ത്​ ക്രമാതീതമായി രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഭാഗങ്ങളിൽ ആ്യന്തര മന്ത്രാലയം തിങ്കളാഴ്​ച രാത്രി മുതൽ അനിശ്ചിതകാലത്തേക്ക്​ 24 മണിക്കൂർ ലോക്ക്​ ഡൗൺ പ്രഖ്യാപിച്ചിരുന്നു.

റിയാദ്​, ദമ്മാം, ജിദ്ദ ഉൾപ്പെടെ രാജ്യത്തി​​െൻറ ഒട്ടുമിക്ക മേഖലകളിലും മുഴുവൻ സമയത്തേക്ക്​ കർഫ്യൂ നീട്ടുകയായിരുന്നു. രാവിലെ ആറിനും ഉച്ചക്ക്​ ശേഷം മൂന്നിനും ഇടയിൽ ആഹാരം, ചികിത്സ എന്നീ ആവശ്യങ്ങൾക്ക്​ മാത്രം പുറത്തിറങ്ങാം. ഇൗ സമയത്ത്​ ഡ്രൈവറെ കൂടാതെ ഒരാൾക്ക്​ കൂടി ഇൗ പറഞ്ഞ ആവശ്യങ്ങൾക്ക്​ മാത്രം വാഹനത്തിൽ സഞ്ചരിക്കുകയും ചെയ്യാം. നിരോധനാജ്ഞ നിലവിലുള്ള ഒരു പ്രദേശം വിട്ടും ആർക്കും പുറത്തുപോകാനാവില്ല. പുറത്തുള്ളവർക്ക്​ ഇൗ ഭാഗങ്ങളിലേക്ക്​ പ്രവേശിക്കാനുമാവില്ല. അത്യാവശ്യ സേവന മേഖലകളെ മാത്രം നിരോധനാജ്ഞയിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

റിയാദിലെ വാണിജ്യ കേന്ദ്രമായ ബത്​ഹയിൽ മുൻദിവസങ്ങളെ പോലെ തന്നെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സൂപർമാർക്കറ്റുകളും ബഖാലകളും റസ്​റ്റോറൻറുകളും തുറന്നിട്ടുണ്ട്​. രാവിലെ ആറ്​ മുതൽ ഉച്ചക്ക്​ ശേഷം മൂന്നുവരെയുള്ള സമയത്തിനിടയിൽ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ആളുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്​ പുറത്തിറങ്ങുന്നുമുണ്ട്​. അനാവശ്യമായി വാഹനങ്ങൾ ഒാടുന്നതും ജനങ്ങൾ നിരത്തിലിറങ്ങുന്നതും തടയാൻ സുരക്ഷാ വിഭാഗങ്ങൾ രംഗത്തുണ്ട്​.

Tags:    
News Summary - 147 covid 19 cases in saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.