Posted On
date_range Updated On
date_range അഴിമതി കേസിൽ അഞ്ച് സൗദി മന്ത്രാലയങ്ങളിലെ 131 ഉദ്യോഗസ്ഥർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ജൂലൈ മാസത്തിൽ 430 ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും 131 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആൻറി-കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.
അഴിമതി തടയുന്നതിെൻറ ഭാഗമായി കഴിഞ്ഞ മാസത്തിൽ 2,338 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത 430 സംശയാസ്പദരിൽ നിന്നുമാണ് 131 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ശനിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് നസഹ ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് എന്നീ അഞ്ച് മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് നടപടിക്ക് വിധേയരായത്. കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.