അബ്ദുൽ റഷീദ്
Posted On
date_range Updated On
date_range 12 ദിവസം മുമ്പ് പുതിയ വിസയിലെത്തിയ മലയാളി മരിച്ചു
റിയാദ്: 12 ദിവസം മുമ്പ് ഹൗസ് ഡ്രൈവറായി പുതിയ വിസയിൽ സൗദിയിലെത്തിയ കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ അബ്ദുൽ റഷീദ് (41) ദമ്മാമിൽ നിര്യാതനായി. മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ സ്പോൺസറെ ബന്ധപ്പെട്ടു. തുടർന്ന് റൂം തുറന്നുനോക്കിയപ്പോൾ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
ഹൃദയസ്തംഭനമാണ് മരണ കാരണം. മൃതദേഹം ദമ്മാമിൽ ഖബറടക്കുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയ്യുന്നു. ഭാര്യ: സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർമാർക്കറ്റ്), ഷാമിൽ മുബാറക്, സിയ ജബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.