Posted On
date_range Updated On
date_range സൗദിയിൽ 107 പേർക്ക് കോവിഡ്; രണ്ട് മരണം
ജിദ്ദ: സൗദിയിൽ പുതുതായി 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,14,829ഉം രോഗമുക്തരുടെ എണ്ണം 8,01,961ഉം ആയി. പുതുതായി രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,322 ആയി. നിലവിൽ 3,546 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 43 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.42 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -37, ജിദ്ദ -14, മദീന -8, ദമ്മാം, അൽബഹ -6 വീതം, തബൂക്ക്, മക്ക, ത്വാഇഫ് -4 വീതം, ജിസാൻ, അൽഖോബാർ, ദഹ്റാൻ -2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 16.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.