Posted On
date_range Updated On
date_range റിയാദ് മെട്രോ നിരീക്ഷിക്കാൻ 10,000 ആധുനിക കാമറകൾ
റിയാദ്: റിയാദ് മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകൾ സ്ഥാപിച്ചു. ഇത്രയും കാമറകൾ ഉൾപ്പെടുന്ന സംയോജിത നിരീക്ഷണ സംവിധാനം റിയാദ് മെട്രോയിലെ മുഴുവൻ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ സുരക്ഷ നിലനിർത്താനും പൊതുഗതാഗത ശൃംഖല സ്ഥാപനങ്ങളും ട്രെയിനുകളും സംരക്ഷിക്കാനും വേണ്ടിയാണിത്. ഞായറാഴ്ച മുതൽ ബ്ലൂ ലൈനിലെ ഡോ. സുലൈമാൻ അൽ ഹബീബ് സ്റ്റേഷൻ തുറക്കുകയും ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.