റിയാദ്: സൗദി അറേബ്യയിൽ 2691 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്ച മരിച്ചവരെല്ലാം വിദേശികളാണ്. ഇതിൽ ഏഴുപേർ ജിദ്ദയിലും മൂന്നുപേർ മക്കയിലുമാണ് മരിച്ചത്. 33നും 95നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി.
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് ആകെ 28,728 പേരാണ്. ഇവരിൽ 276 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലെ രോഗവ്യാപനം കൂടുകയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പുതിയ രോഗികളിൽ 26 ശതമാനം സ്ത്രീകളും 10 ശതമാനം കുട്ടികളുമാണ്. യുവാക്കൾ മൂന്ന് ശതമാനവും. പുതിയ രോഗബാധിതരിൽ സൗദി പൗരന്മാരുടെ എണ്ണം 40 ശതമാനമാണ്. ബാക്കി 60 ശതമാനം മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,094 കോവിഡ് ടെസ്റ്റുകളാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 6,36,178 ടെസ്റ്റുകൾ നടന്നു.
രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 32ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചുവരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു.
മക്കയിൽ 144ഉം ജിദ്ദയിൽ 102ഉം ആയി മരണസംഖ്യ. കോവിഡ് ബാധിച്ച ചെറുതും വലുതുമായ സൗദി പട്ടണങ്ങളുടെ എണ്ണം 140 ആയി.
പുതിയ രോഗികൾ:
റിയാദ് 815, ജിദ്ദ 311, മക്ക 306, മദീന 236, ദമ്മാം 157, ഹുഫൂഫ് 140, ദറഇയ 86, ഖത്വീഫ് 71, ജുബൈൽ 63, ത്വാഇഫ് 63, തബൂക്ക് 49, ഖോബാർ 42, ദഹ്റാൻ 34, ഹാഇൽ 33, ബുറൈദ 24, ശറൂറ 19, അൽഹദ 17, അറാർ 17, ഖമീസ് മുശൈത് 12, ഉംലജ് 12, ഹാസം അൽജലാമീദ് 12, ഉമ്മു അൽദൂം 10, വാദി ദവാസിർ 9, അബഹ 8, ബേയ്ഷ് 8, മജ്മഅ 8, അൽഖുവയ്യ 8, മുസാഹ്മിയ 7, റാസതനൂറ 6, അൽഖറഇ 6, ഖുലൈസ് 6, ഹഫർ അൽബാത്വിൻ 6, അൽജഫർ 5, സഫ്വ 5, യാംബു 5, അൽഗൂസ് 5, മൻഫ അൽഹുദൈദ 5, മഹായിൽ 4, അബ്ഖൈഖ് 4, ദുബ 4, ഖുൻഫുദ 4, ശഖ്റ 4, അൽഖഫ്ജി 3, ഉനൈസ 3, ബീഷ 3, നജ്റാൻ 3, സകാക 2, ജദീദ അറാർ 3, മിദ്നബ് 2, അൽബാഹ 2, മുസൈലിഫ് 2, റഫ്ഹ 2, ഹുത്ത ബനീ തമീം 2, ലൈല 2, അൽഅയൂൺ 1, ബുഖൈരിയ 1, തുവാൽ 1, റാബിഗ് 1, അൽഅയ്ദാബി 1, സബ്യ 1, തുറൈബാൻ 1, നമീറ 1, തുറൈഫ് 1, റുവൈദ അൽഅർദ 1, ദുർമ 1, അൽറയീൻ 1, ഹുറൈംല 1, റഫാഇ 1, അൽഖർജ് 1.
മരണസംഖ്യ:
മക്ക 144, ജിദ്ദ 102, മദീന 42, റിയാദ് 19, ദമ്മാം 8, ഹുഫൂഫ് 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, ത്വാഇഫ് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.