പി.എസ്.വി ഫുട്ബാൾ ക്ലബ് അംഗങ്ങൾ പുതിയ ജഴ്സിയുമായി
ദമ്മാം: പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) ഫുട്ബാൾ ക്ലബിെൻറ 2021ലെ ടീം ജഴ്സി പ്രകാശനം ചെയ്തു. ടീം കോഒാഡിനേറ്റർ ബിനു തോമസ്, ടീം ക്യാപ്റ്റൻ മുഹമ്മദ് അജ്മലിനും, മുൻ രക്ഷാധികാരി സി.പി. ശശി ടീം കോഒാഡിനേറ്റർ ഫൈസൽ കുന്നത്തിനും ജഴ്സി കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ദമ്മാം റെഡ് ചില്ലി ഹാളിൽ നടന്ന പി.എസ്.വി സ്പോർട്സ് ക്ലബിെൻറ വാർഷിക പൊതുയോഗത്തിലാണ് പ്രകാശനം നിർവഹിച്ചത്. സ്പോട്സ് കൺവീനർ സുധാകരൻ കെ. അധ്യക്ഷത വഹിച്ചു. ക്ലബ് പ്രവർത്തന റിപ്പോർട്ട് സി.പി. രാജീവ് അവതരിപ്പിച്ചു. സ്പോർട്സ് കൺവീനർ കെ. സുധാകരൻ പുതിയ ഫുട്ബാൾ ടീം, ക്രിക്കറ്റ് ടീം ഭാരവാഹികളെ പ്രഖ്യാപിച്ചു.
സി.പി. രാജീവ് (ക്ലബ് കോഒാഡിനേറ്റർ), എം.വി. അനിൽകുമാർ (ക്രിക്കറ്റ് ടീം മാനേജർ), ഗോകുൽ നായർ (കോഒാഡിനേറ്റർ), കെ.വി. അനീഷ് (ക്യാപ്റ്റൻ), കലേഷ് (വൈസ് ക്യാപ്റ്റൻ), കെ.പി. സുരേന്ദ്രൻ (ഫുട്ബാൾ ടീം മാനേജർ), ബിനു തോമസ്, ഫൈസൽ (കോഒാഡിനേറ്റർമാർ), മുഹമ്മദ് അജ്മൽ (ക്യാപ്റ്റൻ), റോണി ആൻറണി (വൈസ് ക്യാപ്റ്റൻ), വി. ഹാഷിം (ഫുട്ബാൾ ടീം കോച്ച്), കെ.വി. അനീഷ് (ചാപ്റ്റർ പ്രസി), ശ്രീകാന്ത് വാരണാസി (ജന. സെക്ര), കെ.പി. സുരേന്ദ്രൻ (മുഖ്യ രക്ഷാധികാരി), ശങ്കർ ഉണ്ണി (ജന. കൺ), എം.വി. അനിൽകുമാർ (ക്രിക്കറ്റ് ടീം മാനേജർ), സി.പി. ശശി (മുൻ രക്ഷാധികാരി), ബിനു തോമസ്, ഫൈസൽ കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു. സി.പി. രാജീവ് സ്വാഗതവും കലേഷ് കുമാർ നന്ദിയും പറഞ്ഞു. ഉപരിപഠനാർഥം വിദേശത്തേക്ക് പോകുന്ന ഫുട്ബാൾ ടീം ക്യാപ്റ്റൻ വിവേക് ശശിധരന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.