മലപ്പുറം സ്വദേശി ജിദ്ദയിൽ കുത്തേറ്റു മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ കത്തിക്കുത്തേറ്റു മരിച്ചു. കൂട്ടിലങ്ങാടി ചേലൂർ സ്വദേശി മൈലപ്പുറം പറമ്പിൽ അബ്​ദുൽ അസീസ് (അബ്​ദുകാക്ക, 60) ആണ് മരിച്ചത്. ജിദ്ദ സനാഇയയിൽ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു. കമ്പനിയിൽവെച്ച്​ സഹജീവനക്കാരനായ പാകിസ്​താനി പൗര​െൻറ കുത്തേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു എന്നാണ് പ്രാഥമിക വിവരം. തടയാൻ ശ്രമിച്ച മറ്റു ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. 36 വർഷമായി സൗദിയിൽ പ്രവാസിയായ അബ്​ദുൽ അസീസ് 30 വർഷത്തോളമായി നിലവിലുള്ള കമ്പനിയിൽ ജോലിക്കാരനായിരുന്നു. കൂട്ടിലങ്ങാടി ചേലൂർ മഹല്ല് ജിദ്ദ കമ്മിറ്റി പ്രസിഡൻറായിരുന്നു. നാലു പെൺകുട്ടികളടക്കം അഞ്ചു മക്കളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.