പ്രവാസിയോടൊപ്പം ‘സസ്​നേഹം ഡോക്​ടർ’ ; ആശ്വാസത്തണലിൽ പ്രവാസ ലോകം

കോഴിക്കോട്​: ദുരിതകാലത്ത്​ പ്രവാസികൾക്ക്​ കൈത്താങ്ങായി ഗൾഫ്​ മാധ്യമം ഒരുക്കിയ  ‘സസ്​നേഹം ഡോക്​ടർ’ പദ്ധതിയിൽ പ്രതീക്ഷയിൽ കവിഞ്ഞ പങ്കാളിത്തം. രോഗഭീഷണിക്ക്​ മുമ്പിൽ പകച്ച്​ നിൽക്കുന്ന പ്രവാസിയുടെ വിരൽത്തുമ്പിൽ വിദഗ്​ദ ഡോക്​ടർമാരുടെ സേവനം ലഭ്യമാക്കുന്ന ‘സസ്​നേഹം ഡോക്​ടർ’ പദ്ധതി കോഴിക്കോട്​ ആസ്​റ്റർ മിംസുമായി ചേർന്നാണ്​ നടപ്പാക്കു​ന്നത്​. കോവിഡ്​ ലക്ഷണമുള്ളവർക്ക്​ വിദഗ്​ദ ഡോക്​ടർമാർ ഒാൺലൈനിലൂടെ പ്രത്യേക കൺസൾ​ട്ടേഷൻ നൽകുന്നത്​ നിരവധി പ്രവാസികൾക്കാണ്​ തുണയാകുന്നത്​. 

ഗൾഫ്​ മാധ്യമം, മാധ്യമം ഒാൺലൈൻ എന്നിവയിൽ ലഭ്യമായ ക്യൂ ആർ കോഡ്​ സ്​കാൻ ചെയ്തോ ലിങ്കിലൂടെ പ്രവേശിച്ചോ രജിസ്​റ്റർ ചെയ്യുന്ന പ്രവാസികൾക്ക്​ സൗജന്യമായി ഡോക്​ടർമാരുടെ കൾസൾ​ട്ടേഷൻ നൽകുന്ന പദ്ധതിയാണ്​ ‘സസ്​നേഹം ഡോക്​ടർ’.  രജിസ്​റ്റർ ചെയ്യുന്നവരുടെ സംശയങ്ങൾ മാറ്റാനും ഉപദേശങ്ങൾ നൽകാനും വിദഗ്​ദ ഡോക്​ടർമാർ 24 മണിക്കൂറിനകം ഫോണിൽ ബന്ധപ്പെടുന്നുണ്ട്​. 

രജിസ്​റ്റർ ചെയ്യുന്ന പ്രവാസികളുടെ രോഗവിവരങ്ങളും സംശയങ്ങളും കോഴിക്കോട്​ ആസ്​റ്റർ മിംസിലെ ഡോക്​ടർമാരാണ്​ പരിശോധിക്കുന്നത്​. വിദഗ്​ദ ഡോക്​ടർമാർ വാട്​സാപ്പ്​/ഫോൺ/ഒാൺലൈൻ മുഖേന തിരിച്ച്​ ബന്ധപ്പെടും. ആവശ്യമായ വൈദ്യോപദേശം സൗജന്യമായാണ്​ നൽകുന്നത്​. 

കോവിഡ്​ വ്യാപന ഭീതി നിലനിൽക്കുന്നതിനിടയിൽ വിദഗ്​ദ വൈദ്യോപദേശമോ ചികിത്സയോ  കിട്ടാതെ നിരവധി പ്രവാസികൾ ഗൾഫ്​ മേഖലയിൽ ദുരിതം അനുഭവിക്കുന്നത്​ തിരിച്ചറിഞ്ഞാണ്​ കഴിഞ്ഞ മാസം ‘സസ്​നേഹം ഡോക്​ടർ’ പദ്ധതി തുടങ്ങിയത്​. കോവിഡ്​ വ്യാപനത്തിനിടയിൽ ആശുപത്രിയിൽ പോകാനോ ഡോക്​ടറെ കാണാനോ കഴിയാതെ,  പലവിധ രോഗങ്ങൾ കാരണം പ്രയാസപ്പെടുന്ന നിരവധി പ്രവാസികളാണ്​ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തിയത്​. ദിനേനെയെന്നോണം നിരവധി പേർ ഇപ്പോഴും രജിസ്​റ്റർ ​െചയ്യുന്നുണ്ട്​. 

ജീവിത ശൈലി രോഗങ്ങൾ, ജനറൽ, ഇ.എൻ.ടി തുടങ്ങി എല്ലാ വിഭാഗങ്ങളി​ലും ഡോക്​ടർമാരുടെ വിദഗ്​ദോപദേശം തേടി ധാരാളം പ്രവാസികൾ രജിസ്​റ്റർ ചെയ്യുന്നുണ്ട്​. പൂർണമായും സൗജന്യമായ ‘സസ്​നേഹം ഡോക്​ടർ’ പദ്ധതിയിൽ രജിസ്​റ്റർ ചെയ്യുന്നവർക്ക്​ നാട്ടിൽ തിരിച്ചെത്തിയാൽ കോഴിക്കോട്​ ആസ്​റ്റർ മിംസിൽ 2000 രൂപയുടെ മെഡിക്കൽ ചെക്കപ്പും പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നുണ്ട്​.  

‘സസ്​നേഹം ഡോക്​ടർ’ പദ്ധതിയിൽ രജിസ്​റ്റർ ചെയ്യാൻ ഈ ലിങ്കിൽ പ്രവേശിക്കാം. https://www.madhyamam.com/sasnehamdr

Tags:    
News Summary - sasneham docter update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.