ദോഹ: യുനസ്കോയുടെ ഇൻറര്‍ഗവണ്‍മെൻറല്‍ കമ്മിറ്റിയിലേക്ക് ഖത്തറിനെ തെരഞ്ഞെടുത്തു. രാജ ്യാന്തര സമൂഹത്തിന് ഖത്തറിലുള്ള വിശ്വാസത്തിെൻറ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യുനസ്കോയിലെ ഖത്തറിെൻറ സ്ഥിരം പ്രതിനിധി അംബാസഡര്‍ അലി സെയ്നല്‍ ‘ഖത്തര്‍ ന്യൂസ് ഏജന്‍സി’യോടു പ്രതികരിച്ചു. അറബ് ഗ്രൂപ്പിലേക്ക് മൗറിത്താനിയയെ മറികടന്നാണ് ഖത്തര്‍ അംഗമായത്. 98 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 59 രാജ്യങ്ങള്‍ ഖത്തറിനനുകൂലമായി വോട്ട് ചെയ്തു. നാലു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. ഖത്തറിെൻറ സാംസ്കാരിക പങ്കാളിത്തത്തില്‍ രാജ്യാന്തര സമൂഹം വിശ്വാസമര്‍പ്പിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് സാംസ്കാരിക കായിക മന്ത്രാലയത്തിലെ സാംസ്കാരിക കലാ വകുപ്പ് ഡയറക്ടറും യുനസ്കോ യോഗത്തില്‍ ഖത്തരി പ്രതിനിധിസംഘത്തിെൻറ തലവനുമായ ഹമദ് മുഹമ്മദ് അല്സകീബ പറഞ്ഞു. ആഗോളതലത്തില്‍ സാംസ്കാരിക വൈവിധ്യപദ്ധതികള്ക്ക് ഖത്തറിെൻറയും രാജ്യാത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെയും പിന്തുണ തുടരുമെന്ന് യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.