‘ഖൈറുൽ വറാ: ഇശലുകളിലൂടെ പ്രവാചക ചരിത്രം’ പരിപാടിയിൽ സഫീർ വാടാനപ്പള്ളി സംസാരിക്കുന്നു
ദോഹ: യൂത്ത് ഫോറം മദീന ഖലീഫ സോൺ ‘ഖൈറുൽ വറാ: ഇശലുകളിലൂടെ പ്രവാചക ചരിത്രം’ എന്ന തലക്കെട്ടിൽ പ്രവാചക ചരിത്ര സദസ്സ് സംഘടിപ്പിച്ചു. യൂത്ത് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ മാപ്പിളകലാ അക്കാദമി ഓർഗനൈസേഷൻ സെക്രട്ടറി സഫീർ വാടാനപ്പള്ളി വിഷയം അവതരിപ്പിച്ചു. യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ഗായകരായ തസ്മീർ ഖാൻ , മിൻഹാജ് എന്നിവർ പ്രവാചക മദ്ഹ് ഗാനങ്ങൾ പാടി.
മദീന ഖലീഫ സോണൽ പ്രസിഡന്റ് ഷനാസ് അധ്യക്ഷത വഹിച്ചു. അതിഥികൾക്കുള്ള സ്നേഹോപഹാരം കേന്ദ്ര പ്രസിഡന്റ് കൈമാറി. ബിൻ ഉംറാൻ യൂനിറ്റ് പ്രവർത്തകൻ മുഹന്നദിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ നിഹാൽ വാഴൂർ സമാപനം നടത്തി. സോണൽ സെക്രെട്ടറി നഈം കെ.സി., ജോ. സെക്രെട്ടറി ജുനൈദ്, കൺവീനർ റഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.