Posted On
date_range Updated On
date_range മലയാളി യുവ എൻജിനീയർ ഖത്തറിൽ മരിച്ചു; മരണകാരണം ഹൃദയാഘാതം
ദോഹ: കോട്ടയം വെളിയന്നൂർ സ്വദേശിയായ യുവ എൻജിനീയർ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. താമരക്കാട് സ്വദേശി അമൽജിത്ത് ഗോപാലൻ (30) ആണ് മരിച്ചത്. ഫാൽ കമ്മ്യുണിക്കേഷനിൽ എൻജിനിയറായി ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ്: ഗോപാലൻ പുത്തൻപുരക്കൽ. മാതാവ്: സുമതി വെട്ടുകാട്ടിൽ. ഭാര്യ: അശ്വതി സഹദേവൻ. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.