???? ???????????????? ?????????????????? ????????? ?????????? ?????? ?????? ????? ????????? ???

ലോക ജിംനാസ്​റ്റിക്​സ്​: വനിതാ ടീമിനത്തിൽ നാലാമതും അമേരിക്ക

ദോഹ: ദോഹയിൽ നടക്കുന്ന ലോക ആർട്ടിസ്​റ്റിക്​ ജിംനാസ്​റ്റിക്​സിൽ വനിതകളുടെ ടീമിനത്തിൽ നാലാം തവണയും സ്വർണം സ്വന്തമാക്കി അമേരിക്ക. ആസ്​പയർ ഡോമിൽ നടക്കുന്ന ടൂർണമ​െൻറിൽ എതിർടീമുകൾക്ക്​ ഒരു അവസരം പോലും നൽകാതെയാണ്​ മെയ്​വഴക്കത്തി​​െൻറ മേളയിൽ നാല്​ ഒളിമ്പിക്​സ്​ സ്വർണം നേടിയ സിമോണ ബിൽസ്​ അടങ്ങിയ ടീം ജേതാക്കളായത്​. റഷ്യൻ വനിതകൾ വെള്ളിയും ചൈന വെങ്കലവും നേടി. മൊത്തം 171.629 ​പോയൻറുകൾ അമേരിക്കൻ വനിതകൾ നേടിയപ്പോൾ റഷ്യക്കാരികൾക്ക്​ 162.863ഉം ചൈനീസ്​ ടീമിന്​ 162.396ഉം പോയ​േൻറ നേടാൻ പറ്റിയുള്ളൂ.

മൂന്ന്​ ടീമുകളും 2020ലെ ടോക്കിയോ ഒളിമ്പിക്​സിന്​ യോഗ്യത നേടുകയും ചെയ്​തു. അതേസമയം, പുരുഷൻമാരുടെ ടീമിനത്തിൽ ഇഞ്ചോടിഞ്ച്​ പോരാട്ടത്തിന്​ ഒടുവിലാണ്​ ചൈനീസ്​ പുരുഷൻമാർ സ്വർണം സ്വന്തമാക്കിയത്​. അര പോയൻറിൽ താ​െഴ​ വ്യത്യാസത്തിലാണ്​ ചൈനീസ്​ പുരുഷൻമാർ റഷ്യയെ രണ്ടാം സ്ഥാനത്തേക്ക്​ തള്ളിയത്​.

Tags:    
News Summary - world jimnastic-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.