ദോഹ: 2022ലെ ഖത്തർ ലോകകപ്പിന് തുർക്കി ഫുട്ബോൾഫെഡറേഷെൻറ പൂർണ പിന്തുണയുണ്ടാകുമെന്ന് ഫെഡറേഷൻ വ്യക്തമാക്കി. ഫുട്ബോളിൽ ഖത്തറും തുർക്കിയും സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി നടത്തിയ കരാർ ഒപ്പുവെക്കൽ ചടങ്ങിന് ശേഷമാണ് തുർക്കി ഫുട്ബോൾ ഫെഡറേഷൻ ഖത്തറിനുള്ള പിന്തുണ ആവർത്തിച്ചത്.
സഹകരണ കരാറിൽ ഖത്തർ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി, തുർക്കി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് യിൽദ്രിം ദെമിറോറൻ എന്നിവർ ഒപ്പുവെച്ചു. ഖത്തർ ലോകകപ്പിന് മുന്നോടിയായി ഫുട്ബോളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളിൽ ഇരുരാജ്യ ങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇരു ഫുട്ബോൾ ഫെഡറേഷനുകളും പ്രതിജ്ഞ ചെയ്തു.
കരാർ ഒപ്പുവെക്കൽ ചടങ്ങിന് ശേഷം തുർക്കി ഫുട്ബോൾ ഫെഡറേഷെൻറ കീഴിലുള്ള ഹസൻ ദുഗാൻ പരിശീലന വേദിയിലൂടെ ഖത്തർ പ്രതിനിധികൾ സന്ദർശനം നടത്തി. ലോകകപ്പ് നടത്തിപ്പിൽ ഖത്തറിെൻറ സംഘാടകത്വത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നും വമ്പൻ കായിക മാമാങ്കങ്ങൾ നടത്തിയുള്ള ഖത്തറിെൻറ പരിചയം ലോകകപ്പിലേക്ക് വലിയ മുതൽക്കൂട്ടാകുമെന്നും തുർക്കി ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറും അംഗങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.