representational image
Posted On
date_range Updated On
date_range ഇന്നുമുതൽ ശക്തമായ കാറ്റുണ്ടാകും
ദോഹ: ഫെബ്രുവരി 16 മുതൽ അടുത്ത ആഴ്ച പകുതി വരെ രാജ്യത്ത് ശക്തമായ കാറ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റ് അനുസരിച്ച്, രാജ്യത്തെ കടൽത്തീരത്തും തീരത്തോടു ചേർന്ന മേഖലകളിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടും. ഇത് പൊടിവീശുന്നതിനും താപനില കുറയുന്നതിനും ഇടയാക്കും. രാജ്യത്തിന്റെ തെക്ക്, പുറം പ്രദേശങ്ങളിൽ താപനില വളരെ കുറവായിരിക്കും. ഈ കാലയളവിൽ കാലാവസ്ഥ വകുപ്പ് മറൈൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.