ക്യൂ.എൻ.സി.സിയിൽ നടന്ന വെളിച്ചം വളന്റിയർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: അഞ്ചാമത് വെളിച്ചം ഖുർആൻ സംഗമത്തിന്റെ ഭാഗമായി വളന്റിയർ ഓറിയന്റേഷൻ പ്രോഗ്രാം ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്നു. മേയ് 24ന് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി. ഖത്തറിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററിൽ ആദ്യമായി മലയാളത്തിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ അയ്യായിരത്തോളം ആളുകൾ പങ്കെടുക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 400 പേരടങ്ങുന്ന വളന്റിയർ സംഘം പൂർണമായും സജ്ജമായതായി സംഘാടകർ അറിയിച്ചു. രാവിലെ ഒമ്പത് മണിമുതൽ വിവിധ സെഷനുകളിലായി നാട്ടിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കുന്നുണ്ട്.
പ്രഫ. എൻ.വി സക്കരിയ മൗലവി, വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി, ഫിനാൻസ് ചെയർമാൻ എ.പി ആസാദ്, ജനറൽ കൺവീനർ മുനീർ സലഫി, ചീഫ് കോഓഡിനേറ്റർ അക്ബർ കാസിം, വളന്റിയർ ചെയർമാൻ ഇല്യാസ് മാസ്റ്റർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. യു. ഹുസൈൻ മുഹമ്മദ്, ബഷീർ മൈബേക്ക്, മഹ്റൂഫ് മാട്ടൂൽ, സുബൈർ വക്ര, ഷമീർ പികെ, ജിപി കുഞ്ഞാലിക്കുട്ടി, സി. കെ ശരീഫ്, സലാം ചീക്കോന്ന്, ഹനീഫ അയ്യപ്പള്ളി, ഷമീർ ടി കെ, ബഷീർ ഇ വി, നൗഷാദ് കരിപ്പ്, അജ്മൽ, മുഹമ്മദ് അനീസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.