ദോഹ: വിനോദ സഞ്ചാരം കൂടുതൽ സ്മാർട്ടാക്കികൊണ്ട് ഖത്തർ ടൂറിസം വാട്സാപ് ചാനലും ആരംഭിച്ചു. യാത്രക്കാർ, സന്ദർശകർ, താമസക്കാർ ഉൾപ്പെടെ എല്ലാവരിലേക്ക് ഖത്തറിന്റെ ടൂറിസം വിശേഷങ്ങൾ അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് വാട്സാപ് ചാനൽ പ്ലാറ്റ്ഫോമിനും തുടക്കം കുറിച്ചത്. ഇതുവഴി, ഖത്തറിലെ വിവിധ ടൂറിസം പരിപാടികൾ, കലാ-സാംസ്കാരിക ആഘോഷങ്ങൾ, ഉൾപ്പെടെ സുപ്രധാന പരിപാടികളുടെയെല്ലാം പുതിയ വിവരങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ കഴിയും. സാമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലെ അതിവേഗ ഇടപെടലുകൾക്ക് പുറമെയാണ് ഈ ഉദ്യമം.
ഖത്തർ ടൂറിസവുമായി ബന്ധപ്പെട്ട മാധ്യമ ഉള്ളടക്കങ്ങൾ, അറിയിപ്പുകൾ, വിവിധ പോളുകൾ, താൽപര്യങ്ങൾ അനുസരിച്ചുള്ള അറിയിപ്പുകൾ എന്നിവയും ഉപയോക്താക്കളിലെത്തിക്കാൻ കഴിയും. ഖത്തറിലേക്ക് വിനോദ സഞ്ചാരത്തിനായി പുറപ്പെടാൻ ഒരുങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയുന്നതാണ് വാട്സാപ് ചാനലും. നിലവിൽ ഔദ്യോഗിക വെബ്സൈറ്റ്, എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പുതിയ അപ്ഡേഷനുകളുമായി ഖത്തർ ടൂറിസം സജീവമാണ്. ഔദ്യോഗിക പേജിലെ ക്യു.ആർ കോഡ് സ്കാൻചെയ്തുകൊണ്ട് ചാനലിൽ പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.