ദോഹ: ഖത്തർ വിപണിയിൽ ലഭ്യമല്ലാത്ത ചില വയർലെസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവൽകരണം നടത്തുന്നതിന് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പൊതു അറിയിപ്പ് പുറത്തിറക്കി.രാജ്യത്തെ മൊബൈൽ നെറ്റ്വർക്കുകളിലെ തടസ്സങ്ങൾക്കും മൊബൈൽ കവറേജും സേവന ഗുണമേന്മയും കുറക്കുന്നതിനും ഇത്തരം ഉപകരണങ്ങൾ ഇടയാക്കുന്നുവെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.സ്വകാര്യമായി ഉപയോഗിക്കുന്നതിന് ഇത്തരം ഉപകരണങ്ങൾ കൈവശം വെക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.അതോറിറ്റിയുടെ മോണിറ്ററിംഗ് സംവിധാനങ്ങൾ വഴി വയർലെസ് ഉപകരണങ്ങൾ തിരിച്ചറിയാനും കണ്ടെത്താനും കഴിയുമെന്നും അതുവഴി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉപകരണം കണ്ടുകെട്ടുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡി.ഇ.സി.ടി 6 സ്റ്റാൻഡേർഡി(1900 മെഗാഹെഡ്സ്)ൽ ഉപയോഗിക്കുന്ന ഫോണുകൾ, വയർലസ് ഹെഡ്സെറ്റുകൾ, മൈേക്രാഫോണുകൾ തുടങ്ങിയവയും, റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ ഉപകരണങ്ങൾ, മൊബൈൽ സിഗ്നൽ ബൂസ്റ്ററുകൾ എന്നിവ നിരോധിക്കപ്പെട്ട വയർലെസ് ഉപകരണങ്ങളുടെ പട്ടികയിൽ പെടുന്നവയാണെന്നും മറ്റു രാജ്യങ്ങളിൽ ഇത്തരം ഉപകരണങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്നത് നിയമവിധേമാണെങ്കിലും ഖത്തറിൽ ഇത് നിയമവിരുദ്ധമാണെന്നും ഇതിെൻറ ഇറക്കുമതിയും വിൽപനയും ഉപയോഗവും ഖത്തറിൽ അനുവദനീയമല്ലെന്നും കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നു.അതേസമയം, പാർക്കിംഗ് കവാടങ്ങളുടെയും വാതിലുകളുടെയും നിയന്ത്രണത്തിനുള്ള വയർലെസ് സംവിധാനങ്ങളിൽ പെട്ട ആർ.എഫ്.ഐഡി ഉപകരണങ്ങളടങ്ങിയ എസ്.ആർ.ഡി(ഷോർട്ട് റേഞ്ച് ഡിവൈസ്)യുടെ ഉപയോഗവും പ്രവർത്തനവും ഖത്തറിൽ അനുവദനീയമാണെന്നും എന്നാൽ അംഗീകൃത ഫ്രീക്വൻസി ബാൻഡുകളിലും പവർ നിലവാരത്തിലുള്ളതുമായ ഉപകരണങ്ങൾക്കേ അനുമതി നൽകുകയുള്ളുവെന്നും അതോറിറ്റി വ്യക്തമാക്കി. ഇതിനുള്ള ക്ലാസ് ലൈസൻസിെൻറ അനുബന്ധത്തിൽ നിന്നും ആവശ്യമായ വിവരങ്ങൾ സി.ആർ.എയുടെ വെബ്സൈറ്റിൽ നിന്നും ലഭ്യമാണെന്നും വ്യക്തമാക്കി.
മൊബൈൽ സിഗ്നൽ ബൂസ്റ്ററുകളും റിപ്പീറ്ററുകളും അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കുന്നവയാകണമെന്നും ഇവടുയെ വിൽപനയും ഇറക്കുമതിയും ഉപയോഗവുമെല്ലാം രാജ്യത്തെ അംഗീകൃത ടെലികോം സേവന ദാതാക്കൾ വഴി മാത്രമേ പാടുള്ളൂവെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.