അടച്ചിടാൻ നിർദേശിച്ച സ്ഥാപനത്തിൽ നോട്ടീസ് പതിക്കുന്നു
ദോഹ: വിലനിയന്ത്രണ നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ റഫീഖ് മാർട്ട് ട്രേഡിങ്ങിന്റെ രണ്ട് ബ്രാഞ്ചുകൾ ഒരുമാസത്തേക്ക് അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം. അല്‍വക്ര, അല്‍അസീസിയ ശാഖകളാണ് 30 ദിവസത്തേക്ക് പൂട്ടിയത്. കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷൻ ഒരുമാസത്തേക്ക് ഭാഗികമായി നിരോധിച്ചതായും അറിയിച്ചു.
പഴങ്ങൾക്കും പച്ചക്കറികൾക്കും വില നിയന്ത്രണ നിയമങ്ങൾ പാലിക്കാത്തതിനാണ് നടപടി. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008ലെ എട്ടാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്ള്‍ നമ്പര്‍ 10ഉം പച്ചക്കറികളുടെയും പഴങ്ങളുടെയും വില നിശ്ചയിക്കുന്നതിനുള്ള നിയന്ത്രണം സംബന്ധിച്ച 2011ലെ മന്ത്രിതല പ്രമേയത്തിന്റെ നിയമവും കമ്പനി ലംഘിച്ചതായി മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.