ദോഹ: രാജ്യത്ത് തദ്ദേശീയമായി ഉണ്ടാക്കുന്ന പച്ചക്കറികളും പഴ വർഗങ്ങളും കുറഞ്ഞ വിലക്ക് ഉപഭോക്താക്കൾക്ക് നൽകുന്നതിനുള്ള ശൈത്യകാല പച്ചക്കറി മാർക്കറ്റുകൾ വമ്പൻ ഹിറ്റാകുന്നു. രാജ്യത്തെ ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും പഴ വർഗങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി നാല് വിപണികളാണ് വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. ഇൗ വർഷം ആദ്യമായി പ്രവർത്തനമാരംഭിച്ച അൽ ശമാൽ മാർക്കറ്റ് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈതി ഉദ്ഘാടനം ചെയ്തു. ശമാലിലെ ചില സ്ഥാപനങ്ങളിൽ കരിമ്പും ഒാറഞ്ചും വരെ ലഭ്യമാണ്.
അൽ ശമാൽ യാർഡ് എന്ന പുതിയ വിപണി അൽ ശമാൽ മുനിസിപ്പാലിറ്റിക്ക് എതിർവശത്താണ് പ്രവർത്തിക്കുന്നത്. അൽ മസ്റൗഹ്, അൽഖോർ, വക്റ എന്നിവിടങ്ങളിലാണ് മറ്റ് മൂന്ന് വിപണികൾ പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റി ആൻറ് പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക കാര്യ വകുപ്പിെൻറ േനതൃത്വത്തിലുള്ള നാല് വിപണികളും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ൈവകുന്നേരം അഞ്ച് വരെയാണ് പ്രവർത്തിക്കുന്നത്.
അഞ്ചാമത് വിപണി ഏതാനും ഗാസങ്ങൾക്കുള്ളിൽ അൽ ശിഹാനിയയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈതി വ്യക്തമാക്കി. 2012 മുതൽ 2017 വരെ കാലയളവിൽ 40 ലക്ഷം ബോക്സ് പച്ചക്കറികളാണ് വിറ്റിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഇത് 120 ലക്ഷം ബോക്സ് ആയി വർധിച്ചു.
രാജ്യത്ത് റെഡ് മീറ്റ് ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പറഞ്ഞു. നേരത്തേ റെഡ് മീറ്റിൽ 15 ശതമാനമാണ് രാജ്യത്ത് ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ 30 ശതമാനമായി ഉയർന്നിട്ടുണ്ട്. മുനിസിപ്പാലിറ്റി ആൻറ് പരിസ്ഥിതി മന്ത്രാലയമാണ് വിപണികളുടെ ചെലവുകൾ പൂർണമായും വഹിക്കുന്നതെന്നും കർഷകർക്ക് യാതൊരു ചെലവുകളും ഇല്ലാതെ ഉൽപന്നങ്ങൾ വിൽക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 12 ഫാമുകളാണ് ശമാലിലെ വിപണിയിൽ പങ്കാളിയായിട്ടുള്ളത്.
കഴിഞ്ഞ വർഷം രാജ്യത്തെ െമാത്തം പച്ചക്കറി ഉൽപാദനത്തിെൻറ 20 ശതമാനം വിറ്റഴിച്ചത് ശൈത്യകാല വിപണികൾ വഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.